ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മൂമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മൂമ്മ
പണ്ടൊരു നാട്ടിൽ ഒരു അമ്മൂമ്മയും നാല് കുട്ടികളും താമസിച്ചിരുന്നു. അവർക്ക് വീടും പരിസരവും വൃത്തിയാക്കുന്നത് നല്ല ഇഷ്ടമായിരുന്നു. പക്ഷെ അവർക്ക് അത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു. അപ്പോൾ അവർ അത് അമ്മൂമയോട് ചോദിച്ചു മനസ്സിലാകും. അമ്മൂമ്മ ഓരോ കഥയിലൂടെ അത് പറഞ്ഞു കൊടുക്കും. അവർ അവരുടെ മുറ്റം വൃത്തിയാക്കും. കെട്ടികിടക്കുന്ന വെള്ളം കളയും. ചിരട്ടയിലും വെള്ളം ഉണ്ടായിരുന്നു. അതും അവർ കളഞ്ഞു. വഴിയിലെ പ്ലാസ്റ്റിക്കുകളെല്ലാം പെറുക്കി വൃത്തിയാക്കി. അമ്മൂമ്മക്കും കുട്ടികൾക്കും സന്തോഷമായി. അതുപോലെ നമ്മളും നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയാൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപെടാം
അഫ്ന
1 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ