ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന ഭീകരൻ

പിറന്നു വീണു വൈറസ് രൂപത്തിൽ
ചൈനയുടെ മണ്ണിൽ കൊറോണ എന്ന
പേരേറ്റു വാങ്ങി ലോകമെമ്പാടും മനുഷ്യ-
കുലത്തെ ഭീതിപ്പെട്ടുത്തീടുന്നു
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
മനുഷ്യന്റെയായുസ്സെടുത്തു കൊണ്ട്
വിദ്യയിൽ കേമനും സമ്പൽസമൃദ്ധിയും
ഉള്ളവൻ പോലും പകച്ചു നിൽപ്പൂ!
അറിവും അഹന്തയും എല്ലാം പകച്ചു -
നിന്നു പോയി ഈ കൊറോണയ്ക്ക് മുമ്പിൽ
അറിവും അഹന്തയും മാറ്റി വെച്ച്
കൈകോർത്ത് നിന്നിടാം സഹജരേ നാം
നമ്മെ നയിക്കുന്ന സാരഥികളെ
അനുസരിച്ചീടാം സഹജരെ നാം
ചൈനയിലും പിന്നറേബ്യയിലും പിന്ന-
മേരിക്കയിലും ഈ ഭീകരൻ വാണിടുന്നു
ഭാരത ഭൂവിലും അതിഥിയെ പോലവൻ
വാഴുന്നു ജീവനെടുത്ത് കൊണ്ട്
ഇടയ്ക്കിടെ കൈകൾ കഴുകീടാം നാം
കൂടാതിരിക്കാം നാം - ജാതി മത
ഭേതങ്ങൾ പൊട്ടിച്ച് ഒന്നിച്ച് പൊരുതീടാം കൊടുംഭീകരനെതിരെ നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം അത് ചെറുത്തു നിന്നു
ചരിത്ര പുസ്തകത്തിൽ നാം കുറിച്ച് വെയ്ക്കും
ഈ കൊറോണയെ കുറിച്ചുള്ള ചരിത്രം
 ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ വൈറസിന്റെ കഥ കഴിച്ചിടും
തകർന്നിടാതെ നാം കൈകൾ കോർത്ത് നിന്ന്
ഭൂമിയിൽ നിന്ന് മായ്ച്ചു കളഞ്ഞീടും ഈ ഭീകരനെ
ആകയാൽ എൻ പ്രിയ - സഹപാഠികളെ നാം
കൈകോർത്തീടാം നമുക്കെതിർത്തു നിന്നീടാം
ഈ ഭീകര കൊറോണയ്ക്കെതിരെ നാം
ജയഘോഷം ഉയർത്തി മുന്നേറീടാം

ജെഫിൻ.വി.എ
5 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത