Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ഭയപ്പെടുന്നു നാം... ഭയപ്പെടുന്നു നാം...
കൊറോണയെന്ന വൈറസിനെ
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണയെന്ന വൈറസിനെ
അങ്ങുമിങ്ങും തുപ്പിയാലും
മുഖം തുറന്ന് തുമ്മിയാലും
ഉമ്മ വെച്ച് സ്നേഹിച്ചാലും
കൈ കൊടുത്തു പിരിഞ്ഞാലും
കൊറോണയെന്ന സൂക്ഷമ ജീവി
നമ്മിലും പകരുന്നു
നമ്മിലും പകരുന്നു
ഏത് ദേശമെങ്കിലും ഏത് വേഷമെങ്കിലും
ഏത്ജാതിഏത് മതം എന്തു തന്നെയാകിലും
കൊറോണയെന്ന സൂക്ഷമ ജീവി
ആരിലും പകരുന്നു ആരിലും പകരുന്നു
ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം
കൊറോണയെന്ന വൈറസിനെ
ഭയപ്പെടേണ്ടതില്ല നാം
കൊറോണയെന്ന വൈറസിനെ
കുറച്ച് ശ്രദ്ധയും കുറച്ച് മുൻകരുതലും
കുറച്ച് നല്ല ശീലവും കുറച്ചകൽച്ചയും
എന്നതു നോക്കിയാൽ
അകന്നിടും വിപത്തുകൾ
അകന്നിടും വിപത്തുകൾ
തുടർച്ചയായി കൈകൾ രണ്ടും
കഴുകി വൃത്തിയാക്കുക
വായിലും മൂക്കിലും കൈ തൊടാതിരിക്കുക
അകന്നിരുന്ന് കൈകൾ കൂപ്പീ
നമസ്തേ ശീലമാക്കൂ
ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കൽ ശീലമാക്കുക
സദ്യകളും പൂരങ്ങളും
കൂട്ടുകൂടലും കല്യാണവും
ആർഭാടമില്ലാതെ ആഘോഷിക്കണം
നാം ആഘോഷിക്കണം
വിദേശികളെ കാണലും വിദേശയാത്ര ചെയ്യലും
രോഗികളെ കാണലും കൂടെ യാത്ര ചെയ്യലും നാം
ചെയ്യുവാൻ പാടില്ലൊരിക്കലും
രോഗലക്ഷണങ്ങൾ നമ്മിൽ
കണ്ടുവെന്ന് തോന്നിയാൽ
ചികിത്സ തേടണം നാം
നമ്മിലൂടെ നമ്മുടെ നാട്ടുകാർക്കും നാടിനും
രോഗമോ ദു:ഖമോ വരാതിരിക്കാൻ നോക്കണം
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
നാടു മുഴുവൻ ഒറ്റക്കെട്ടായി
ചെറുത്തു നിൽക്കണം
നാടു മുഴുവൻ ഒറ്റക്കെട്ടായി
ചെറുത്തു നിൽക്കണം
BREAK THE CHAIN
|