എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''ശുചിത്വം'''
ശുചിത്വം
ശുചിത്വമുള്ള ഒരു ജനതയ്ക്കുമാത്രമേ ഭാവിയുള്ളു.ശുചിത്വം അറിവ് നൽകുന്നു.ശുചിത്വ ബോധമുള്ള ജനം എന്നും അഭിമാനം കൊള്ളുന്നു.കാരണം അവർക്ക് രോഗമില്ല.രണ്ടുതരത്തിലുള്ള ശുചീകരണമുണ്ട്.ഒന്ന് വ്യക്തിശുചിത്വം മറ്റൊന്ന് പരിസരശുചിത്വം.വ്യക്തിശുചിത്വവും പരിസരശുചിത്വവും എവിടെയുണ്ടോ അവിടെ രോഗവുമില്ല.മാലിന്യക്കൂമ്പാരത്തിൽ കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും അതുവഴി രോഗം പകരുകയും ചെയ്യുന്നു.അതു തടയണം.അതിനായി പരിസരങ്ങൾ ശുചിയാക്കുക.അടുത്തതായി വേണ്ടത് വ്യക്തിശുചിത്വമാണ്.പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ ഇടയ്‌ക്കിടെ സാനിറ്ററൈസെറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ നന്നായി കഴുകണം.രണ്ടുനേരം കുളിക്കണം.ആഴ്ചയിലൊരിക്കൽ നഖം വെട്ടണം.വീട്ടിൽ തന്നെ ഭക്ഷണം വൃത്തിയായി പാകം ചെയ്‌ത് കഴിക്കണം.പ്രതിരോധശക്തിയാണ് കോവിഡിനെ തടയാൻ ആവശ്യമായത്.അതിനാൽ ധാരാളം വെള്ളം കുടിക്കുക.വെള്ളം കുടിക്കുന്നതിലൂടെ പ്രതിരോധശക്തി വർധിക്കുന്നതാണ്.ഇതുപോലുള്ള രോഗങ്ങളിൽ നിന്ന് മുക്തിനേടാനും ഇത്തരം രോഗങ്ങൾ വരാതിരിക്കാനും നാം മുൻകരുതലുകൾ എടുക്കണം.നാം നമ്മെ ശുചീകരിക്കുക,ഭവനങ്ങളിൽ കഴിച്ചുകൂടുക,പരസ്പരം ഹസ്തദാനം ചെയ്യാതിരിക്കുക-പകരമായി കൈകൾ കൂപ്പി നമസ്കരിക്കുക,സർക്കാർ നിർദേശങ്ങൾ പാലിക്കുക ഇങ്ങനെയെല്ലാം ഈ വൈറസിനെ തുരത്താവുന്നതാണ്.പണ്ട് എല്ലാവരും ഭവനങ്ങളിൽ നിന്ന് പോയാൽ തിരിച്ചു വരുമ്പോൾ ഭവനത്തിൽ പ്രവേശിക്കുന്നതിന് മുൻപായി കൈകാലുകൾ ശുചിയാക്കുമായിരുന്നു.ഇപ്പോൾ ഇതാരും ചെയ്യാറില്ല.ഈ പ്രവർത്തനം നമ്മൾ വീണ്ടും തുടരണം.എങ്കിൽ ഇതുപോലുള്ള മാരകരോഗങ്ങൾ നമ്മെ തേടി വരില്ല.നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് ജാതിഭേദമൊന്നുമില്ലാതെ ഈ രോഗങ്ങളിൽ നിന്ന് മുക്തിനേടാം.'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ നമ്മുക്ക് വൈറസിൽ നിന്നും സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം