എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/നല്ലൊരു നാളെക്ക്
നല്ലൊരു നാളെക്ക് ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ രാജ്യം മുൻപന്തിയിൽ ആണല്ലോ .എന്നിരുന്നാലും നാം വളരെ അധികം വൃത്തിയിലും ശ്രദ്ധയോടു കൂടിയും ഇരിക്കേണ്ട സമയമാണിത്. കൊറോണ എന്ന ഈ മഹാരോഗത്തിന് നമുക്ക് ഏറ്റവും അത്യാവശ്യമായ ഒരു ഘടകം തന്നെയാണ് ശരീരശുചിത്വവും പരിസരശുചിത്വവും. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു നാം മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. പുറത്തു പോകാതിരിക്കുക, പോയി വന്നാൽ കുളിച്ചു വസ്ത്രങ്ങൾ ഡെറ്റോളിലോ സോപ്പോ ഉപയോഗിച്ച് കഴുകി ശുചിയാക്കുക. ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവരെ വളരെയധികം ശ്രദ്ധിക്കുക, പുറത്തെങ്ങും കൊണ്ടു പോകാതിരിക്കുക, നമ്മുടെ ഈ കൊറോണകാലത്ത് പോഷക ആഹാരം മാത്രം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, പച്ചക്കറികൾ നന്നായി കഴിക്കുക. പച്ചക്കറിനന്നായി കഴിച്ചാൽ പ്രതിരോധശേഷി കൂടുതൽ ഉണ്ടാകും. പരിസര ശുചിത്വം അത്യാവശ്യഘടകം തന്നെ. പരിസര ശുചിത്വം ഇല്ലെങ്കിൽ പല രോഗങ്ങളും വരാനിടയാകുന്നു. ഇനി മഴക്കാലമാണ് വരാൻ പോകുന്നത്, കൊറോണയെ പോലെ തന്നെ മറ്റു വൈറസ് വരാനും ഇടവരുന്നു, വൃത്തിയുള്ള വസ്ത്രം ധരിക്കുകയും കൈയും നഖവും വൃത്തിയായി സൂക്ഷിക്കുക. ആരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു നല്ലൊരു നാളെക്കായി നമുക്ക് നല്ല ശുചിത്വത്തോടെ മുന്നോട്ടു നീങ്ങാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ