ഗവ. എൽ. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
ഒരു ഗ്രാമത്തിൽ രണ്ട് അയൽവാസികൾ ഉണ്ടായിരുന്നു. അവർ നല്ല സ്നേഹത്തിലായിരുന്നു അവിട രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ പേര് അപ്പു എന്നും ചന്തു എന്നും ആയിരുന്നു. അപ്പുവിന്റെ ശരീരം വെളുത്തതും വണ്ണമുള്ളതും ചന്തുവിന്റെ ശരീരം മെലിഞ്ഞതും കറുത്തതുമായിരുന്നു. അപ്പുവിന്റെ വീട് വലുത് ആയിരുന്നു എന്നാൽ ചന്തുവിന്റെ വീട് ചെറുതും. ചന്തുവിന് എപ്പോഴു സന്തോഷമായിരുന്നു എന്നാൽ അപ്പുവിന്റെ സന്തോഷം വീട്ടിനുളളിൽ മാത്രവും. ഒരു ദിവസം അച്ഛനും അമ്മയും ജോലിക്ക് പോയ സമയം തക്കം നോക്കി അപ്പു ചന്തുവിനോടൊപ്പം കളിച്ചു. പിറ്റേ ദിവസം അപ്പുവിന് കഠിനമായ പനി വന്നു. ഡോക്‌ടറെ കാണിച്ചു ഡോക്ടർ പരിശോധിച്ചതിന് ശേഷം പറഞ്ഞു വൃത്തിയില്ലാത്ത പരിസരത്ത് നിന്നാണ് രോഗം വന്നത്. പിറ്റേ ദിവസം അവർ എല്ലാവരും കൂടി പരിസരം വൃത്തിയാക്കി. പിന്നെ അവിടെ രോഗങ്ങൾ വന്നിട്ടേയില്ല. അവർ സന്തോഷത്തോടെ ജീവിച്ചു. ഗുണപാഠം കൂട്ടുകാരെ ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ പരിസര ശുചിത്വവും വ്യക്‌തി ശുചിത്വവും പാലിച്ചാലേ കോവിഡ് 19 പോലുള്ള മാരക വിപത്തുകളെ തടയാൻ കഴിയൂ എന്ന്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ