സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാവ്യാധി
കൊറോണ എന്ന മഹാവ്യാധി
ഏതാനും മാസങ്ങളായി നമ്മെ പേടിപ്പെടുത്തുന്ന ഒന്നാണ് കൊറോണ എന്ന കോവിഡ് 19 . ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് . ഈ മഹാമാരി ഇന്ന് ഇന്ത്യ അടക്കം എല്ലാ ലോകരാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ മഹാവ്യാധി വേരുറപ്പിക്കാൻ ശ്രമിച്ചു എന്നാൽ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ശരിയായ രീതിയിൽ പ്രവർത്തിച്ചതിനാലും അവരുടെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിച്ചതിനാലും ഈ കൊറോണയെ നേരിടാൻ നമ്മുക്ക് സാധിച്ചു . കൈകൾ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും ആളുകളുമായി അകലം പാലിക്കുന്നതിലൂടെയും നമ്മുക്ക് കൊറോണ എന്ന വിപത്തിനെ തോൽപ്പിക്കാൻ സാധിക്കും . നമ്മുടെ നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കുന്ന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാമ്മൻമാർക്കും എന്റെ അഭിനന്ദങ്ങൾ ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ