ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത ഭീകരനല്ലോ കൊറോണ ലോകമൊട്ടാകെ ഭീതിയിലാഴ്ത്തിയ മഹാ മാരിയല്ലോ കൊറോണ ലോകമെമ്പാടും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്ന കാട്ടുതീ പോൽ വിലസുന്നു ലോകത്തിൻ ഭീഷണിയായ് കൊടും ഭീകരനാം കുഞ്ഞു വൈറസ് ഭയമില്ലാതെ പോരാടിടേണം നാം പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൽ നിന്നെന്നേക്കുമായീ മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനവും ഒഴിവാക്കിടാം അധികസൗകര്യവും അൽപകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട ഭയന്നിടേണ്ട പരിഹാസത്തോടെ കരുതലില്ലാതെ നടക്കുന്ന കൂട്ടരെ കേട്ടുകൊള്ളൂ നിങ്ങൾ തകർക്കുന്നത് ഒരു ജീവനെയല്ല മറിച്ചൊരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സാലേ ശ്രമിച്ചീടാം ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം ഭയക്കാതെ ഭയമല്ല ജാഗ്രത വേണമിപ്പോൾ നാം ചെറു വൈറസിനോടുപോലും തോറ്റു കൂടാ...