എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ഒരു മനസ്സാലെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമനസ്സാലെ

കണ്ണിലും കാണാത്ത
കാതിലും കേൾക്കാത്ത ഭീകരനല്ലോ കൊറോണ
ലോകമൊട്ടാകെ ഭീതിയിലാഴ്ത്തിയ മഹാ മാരിയല്ലോ കൊറോണ
 ലോകമെമ്പാടും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്ന കാട്ടുതീ പോൽ
വിലസുന്നു

ലോകത്തിൻ ഭീഷണിയായ് കൊടും ഭീകരനാം കുഞ്ഞു വൈറസ്
 ഭയമില്ലാതെ പോരാടിടേണം നാം പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൽ നിന്നെന്നേക്കുമായീ മുക്തി നേടാം
 ഒഴിവാക്കിടാം സ്നേഹസന്ദർശനവും ഒഴിവാക്കിടാം അധികസൗകര്യവും
അൽപകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട ഭയന്നിടേണ്ട
പരിഹാസത്തോടെ കരുതലില്ലാതെ
 നടക്കുന്ന കൂട്ടരെ കേട്ടുകൊള്ളൂ
 നിങ്ങൾ തകർക്കുന്നത് ഒരു ജീവനെയല്ല
മറിച്ചൊരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സാലേ ശ്രമിച്ചീടാം
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം ഭയക്കാതെ
 ഭയമല്ല ജാഗ്രത വേണമിപ്പോൾ നാം ചെറു
വൈറസിനോടുപോലും തോറ്റു കൂടാ...

ആദിൽ അമാൻ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത