ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി/അക്ഷരവൃക്ഷം/കണ്ണികൾ തകർക്കാം
കണ്ണികൾ തകർക്കാം
അടച്ചു പൂട്ടിയ കടകൾ കാണാം അകന്നു നിൽക്കും ബന്ധം കാണാം തെരുവുകളിലെങ്ങും ശാന്തത കാണാം ഹൃദയം തകരും വാർത്തകൾ കേൾക്കാം ലോകം കീഴടക്കിയ മർത്യാ നീ ഓർത്തിരിന്നോ ലോകം നടുക്കും വൈറസിനെ കുറിച്ച് ജാതിയില്ലാ, മതമില്ല വൈറസിന് മുമ്പിൽ സമ്പന്നരില്ലാ, ദരിദ്രരില്ലാ കത്തിയമർന്ന ശവശരീരങ്ങൾ എങ്ങും മൂകത പകരുന്നു വിദ്യനേടി,തൊഴിലുകൾ നേടി ഉയർന്ന പദവി നേടിയ മർത്യാനീയറിഞ്ഞില്ല നിൻ്റെ കോട്ടിനുള്ളിൽ ഒളിഞ്ഞിരുന്ന ലോകം നടുക്കും വൈറസിനെ വിദ്യ നേടിയ വിദ്യാർത്ഥികൾ കഴിവുകൾ തെളിയിക്കാൻ കാത്തിരിക്കവെ ഹൃദയം നടുക്കും വാർത്തകൾ കേൾക്കാം തൂലികകൾ വിറക്കുന്നു ഹൃദയം തകരുന്നൂ കണ്ണുകൾ നിറയുന്നു കാലത്തിൻ്റെ ഓർമകൾ ഹൃദയത്തിൻ്റെ മുറിവുകളായ് സ്വന്തം ജീവൻ വകവെക്കാതെ വെള്ളത്തിരി മാലാഖമാർ കൈയും വായും മൂടിക്കെട്ടി പ്രതീക്ഷ നൽകും കണ്ണുകൾ കാണാം ഇത്തിരി നേരം ഒത്തിരി കാര്യം ഒത്തിരി ജീവൻ്റെ തുടിപ്പുകൾ കാണാം കാക്കിക്കുള്ളിലെ ഹൃദയം കാണാം സ്നേഹത്തിൻ്റെ വാക്കുകൾ കേൾക്കാം രോഷം മൂത്തവർ ക്ഷമിച്ചു നിൽക്കും ശാന്തത കാണാം നാം ചിന്തിക്കുക, മനസിലാക്കുക നമ്മൾ അറിയുക, ശുചിത്വം പാലിക്കുക നമ്മൾ നമ്മളെത്തന്നെ സൂക്ഷിക്കുക അറുത്തുമാറ്റൂ വൈറസിൻ കണികയെ മറ്റുള്ളവരെ പഴിചാരാതെ സ്വർഗം പോലൊരു ഭൂമിയെ നമ്മൾ സ്നേഹത്തിൻ്റെ പനനീർ കൊണ്ട് ശുചിത്വത്തിൻ്റെ തേരുകൾ കൊണ്ട് മനുഷ്യത്വത്തിൻ്റെ കാവൽ കൊണ്ട് സ്നേഹത്തിൻ്റെ പൂക്കൾ കൊണ്ട് ശുചിത്വത്തിൻ്റെ കതിരുകൾ കൊണ്ട് നമുക്കൊന്നായ് കൈകോർക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേശ്വരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേശ്വരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ