ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം
പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുവാൻ വേണ്ടിയാണ് 1972 മുതൽ ലോകപരിസ്ഥിതിദിനം ആചരിക്കുന്നത്. പ്രകൃതി നമുക്ക് ശുദ്ധവായു,ശുദ്ധജലം തുടങ്ങി ധാരാളം ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്നു. എന്നാൽ മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണമനോഭാവം മൂലം ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം,വരൾച്ച തുടങ്ങിയ മാറ്റങ്ങൾ പ്രകൃതിയിൽ ദൃശ‍്യമാകുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണം അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ ആധിക്യമാണ്. ജീവജാലങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ വിശാലമായ ഉറവിടമായ വനങ്ങൾ, അതുപോലെ മറ്റ് വരദാനങ്ങളായ കുന്നുകൾ, പർവതങ്ങൾ.സമുദ്രങ്ങൾ തുടങ്ങിയവയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾക്ക് ഉത്തമ ദൃഷ്ടാന്തമാണ് പ്ലാസ്റ്റിക് മലിനീകരണം. പ്ലാസ്റ്റിക് മണ്ണിൽവലിച്ചെറിയാതെശേഖരിച്ച് സംസ്കരിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. പ്രകൃതിയെ കീഴടക്കാതെ,അതിന് കീഴടങ്ങാതെ തുല്യനിലയിൽ വർത്തിക്കാൻ മനുഷ്യൻ ഇനിയെങ്കിലും പഠിക്കണം. അല്ലെങ്കിൽ ധാരാളം തിരിച്ചടികൾ അവന് നേരിടേണ്ടിവരുമെന്ന് തീർച്ച ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ