ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/സാവിത്രി മുത്തശ്ശിയും സാവികുട്ടിയും
സാവിത്രി മുത്തശ്ശിയും സാവികുട്ടിയും
മഞ്ചാടിക്കുന്നു ഗ്രാമത്തിലെ താമസക്കാരായ സാവിത്രി മുത്തശ്ശിയും ചെറുക്കുട്ടി സാവിയും സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം. ഒരു ദിവസം മുത്തശ്ശി വാർത്ത കാണുകയായിരുന്നു. അപ്പോഴാണ് കോവിഡ് 19എന്ന വൈറസിനെ കുറിച്ച് കേട്ടത്. സാവി പഠിക്കുകയായിരുന്നു. സാവിയെ മുത്തശ്ശി വിളിച്ചു. കോവിഡ് 19 വൈറസിനെ പറ്റി മുത്തശ്ശി സാവിയോട് പറഞ്ഞു. അപ്പോൾ സവിക്കു സംശയങ്ങൾ കൂടി. അവൾ മുത്തശ്ശിയോട് സംശയങ്ങൾ ചോദിച്ചു. "എന്താണ് മുത്തശ്ശി ഈ കോവിഡ് 19 ?" "കോവിഡ് 19 ഒരു തരം വൈറസ് ആണ്. ഈ വൈറസ് ജലദോഷം പോലെയല്ല. നാം സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് മരണം വരെ സംഭവിക്കാം." "നമുക്ക് എങ്ങനെ ഈ വൈറസിനെ തുരത്താം.?" സാവി ചോദിച്ചു. "കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക. വീട്ടിൽ തന്നെ ഇരിക്കുക. മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക. മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. ഹെൽത്തിയായി ഇരിക്കുക. ഇങ്ങനെയൊക്കെ നാം ഒന്നിച്ചു നിന്ന് പ്രവർത്തിച്ചാൽ ഈ വൈറസിനെ തുരത്താം നമ്മുടെ രാജ്യത്തു നിന്ന് തുരത്താൻ കഴിയും." മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ