ബാലികാലയം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് 2020

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് 2020

നമ്മൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ്-19 . ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് ആണ് ഈ രോഗം പകർത്തുന്നത്. ഒരു ദിവസം മുതൽ പതിനാലു ദിവസം വരെ രോഗ ലക്ഷണങ്ങൾ ഒന്നും പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ 14 ദിവസത്തിനകം വൈറസ് പെരുകി രോഗിയെ മരണത്തിലേക്ക് നയിക്കുന്ന ഈ രോഗത്തെ WHO മഹാമാരി ആയി പ്രഖ്യാപിച്ചു . ചൈനയിൽ നിന്ന് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് ഒരു ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത് .

ഭാരതത്തിൽ പൊതുവെ മരണ നിരക്ക് കുറയാൻ കാരണം രോഗത്തോടുള്ള സമീപനവും വ്യക്തിശുചിത്വം പാലിക്കുന്നതുകൊണ്ടുമാണ് . ഈ വൈറസ് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് സമ്പർക്കത്തിലൂടെയാണ് . തുമ്മുമ്പോൾ മാസ്ക് ധരിച്ചും തൂവാല ഉപയോഗിച്ചും പുറത്തു പോയി വന്നാൽ കൈ നല്ല വണ്ണം 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച വൃത്തിയാക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടും നാം കേരളീയർ സമ്പർക്ക വ്യാപനം കുറിച്ചിരിക്കുകയാണ് . lockdown പ്രെഖ്യാപിച്ചും വൈറസിനെ തുരത്തുവാനുള്ള നിർദ്ദേശങ്ങളാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങൾ , ആരോഗ്യ പ്രവർത്തകരും പോലീസും സർക്കാരും നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിച് വീട്ടിൽ തന്നെ നിന്നുകൊണ്ട് വ്യക്തിശുചിത്വം പാലിച് 2020 ലെ മഹാമാരിയെ തുരത്താൻ നമുക്ക് പോരാടാം .

DANUIN D VINAY
IV A ബാലികാലയം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം