എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
അപ്പു നീ ഇന്ന് വരുന്നില്ലേ ? അനു അപ്പുവിനെ വീടിൻറെ മുന്നിൽ നിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.”അപ്പു നിന്നെ അനൂ കളിക്കാൻ വിളിക്കുന്നു….. അപ്പൂ……. അപ്പുവിനെ അമ്മ നീട്ടി വിളിച്ചു.” അമ്മേ ഇതാ വരുന്നു…... ഈ കമ്പ്യൂട്ടർ ഒന്ന് ഓഫ് ചെയ്തോട്ടെ” മുകളിലത്തെ മുറിയിൽ നിന്നും ഓടി വരുന്ന വഴി സ്റ്റെപ്പിൽ നിന്നും അപ്പു വഴുതി വീണു .”അയ്യോ... അയ്യോ... അമ്മേ ആ…..” അപ്പു നിലവിളിക്കാൻ തുടങ്ങി.”അയ്യോ എന്താ മോനേ….” ദിവ്യ അകത്തേക്ക് ഓടി. “ആ അമ്മേഎനിക്ക് വേദനയാകുന്നു……”” അയ്യോ എന്തുപറ്റി അപ്പു “അനു ചോദിച്ചു . “ അനു നീ നിൻറെ അച്ഛനോട് ഒന്ന് വേഗം കാർ എടുക്കാൻ പറ അപ്പുവിന്റെ അച്ഛൻ ഇവിടെ ഇല്ലല്ലോ . ഏപ്രിൽ ആറിന് ലീവിന് വരാനുള്ളത് ക്യാൻസൽ ആയി മോളേ “. ദിവ്യയുടെകണ്ണുകൾ നിറഞ്ഞു. “അച്ഛാ അച്ഛാ അപ്പു വീണു ആൻറി കാർ എടുക്കാൻ പറഞ്ഞു.”അനു വീട്ടിലേക്ക് ഓടി . രാജൻ വേഗം കാറെടുത്തു “ദിവ്യയെ …... വേഗം കയറ്. ലോക്ഡൗൺസത്യവാങ്മൂലം എഴുതി കൊടുക്കാതെ ഒരു വണ്ടി പോലും കടത്തിവിടില്ല ഹോസ്പിറ്റൽ കേസ് പോലും .“അവർ വേഗം പോയി. വഴിയിൽ പോലീസ് തടഞ്ഞു. രാജൻ കാറിൽനിന്നിറങ്ങി കാര്യം പറഞ്ഞു. സീരിയസ് ആണോ ഡോ..? പോലീസ് ചോദിച്ചുമാസ്ക് ധരിച്ചില്ലേ?.”സർ കുഞ്ഞ് വേദനകൊണ്ട് പുളയുമ്പോൾ അതൊക്കെ ആരു നോക്കാനാ? മനസ്സില്ലാമനസ്സോടെ പോലീസ് സമ്മതം നൽകി. അവർ ഹോസ്പിറ്റലിൽ എത്തി. അപ്പുവിനെ കാഷ്വാലിറ്റി യിലേക്ക് കൊണ്ടുപോയി. .”അച്ഛാ ….. അമ്മ ഈ ഹോസ്പിറ്റലിൽ അല്ലേ എനിക്ക് അമ്മയെ കാണണം. എത്ര ദിവസമായി ഞാൻ അമ്മയെ കണ്ടിട്ട് “ അനു അച്ഛനോട് സങ്കടം പറഞ്ഞു .”അയ്യോ . മോളെ …...അമ്മ നേഴ്സ് അല്ലേ അമ്മ ഡ്യൂട്ടിയിൽ ആയിരിക്കും വരാൻ കഴിയില്ല “.രാജൻ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. “മോളെ കാണാൻ അമ്മയ്ക്കും ആഗ്രഹമില്ലേ എന്നിട്ട് അമ്മ എല്ലാം ഉള്ളിലൊതുക്കി രോഗികളോടൊപ്പം അവരുടെ ജീവന് വേണ്ടി പ്രയത്നിക്കുക യല്ലേ . കുറച്ചൊക്കെ നമ്മൾ സഹിച്ചേ മതിയാവൂ മോളേ. രാജൻ തൻറെ മകളെ പറഞ്ഞു സമാധാനിപ്പിച്ചു.”ശരിയാണ് അച്ഛാ എൻറെ അമ്മ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു” കണ്ണീര് തുടച്ചുകൊണ്ടു അനു പറഞ്ഞു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ