ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

ഇപ്പോൾ ലോകമെംബാടുമുള്ള ജനങ്ങളെയെല്ലാം കെന്നൊടുക്കുകയാണ് കൊറോണ വൈറസ്. എല്ലാവരും കൊറോണ ഭീതിയിലാണ്.ഇപ്പോൾ എല്ലാവരും കൊറോണയെ പേടിച്ച് വീട്ടിൽ ഇരിക്കുകയാണ്. റോഡുകളെല്ലാം കാലിയായി കിടക്കുന്നു. ബീച്ചുകളും കടകളും ടൂറിസ്റ്റ് സ്ഥലങ്ങളുമെല്ലാം കൊറോണ കാരണം അടച്ചിട്ടു. പുറത്തോട്ട് പോവുന്നവരെല്ലാം ഗ്ലൌസും മാസ്കും ധരിച്ച് അകലം പാലിച്ചാണ് നടക്കുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും മരണനിരക്ക് കൂടുന്നു. കൊറോണ വൈറസ് ഭേദമാക്കാനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകെണ്ടിരിക്കുകയാണ്. വാക്സിൻ ഫലപ്രദമാവുംബോഴേക്കും കുറച്ച് ആളുകളെങ്കിലും ഈ ലോകംവിട്ട് പോയിക്കാണും.

രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങൾക്ക് ദൌർബല്യം ഇതുവരെ ഉണ്ടായിട്ടില്ല. . രാജ്യത്തെ ജനങ്ങളുടെ പട്ടിണി അകറ്റുന്നതിനായി കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും വളരെയധികം പ്രയത്നിക്കുന്നുണ്ട്. മാർച്ച് 24-ന് തുടങ്ങിയ ലോക്ക്ഡൌൺ ഏപ്രിൽ 14-ന് അവസാനിക്കുമെങ്കിലും തുടർന്ന് നാം കർശന നിയന്ത്രണം പാലിക്കേണ്ടതാണ്. അതിൽ പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കൽ,കൈ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവ. എല്ലാ നിയന്ത്രണങ്ങൾ തുടർന്നുംഎക്കാലത്തും പാലിച്ചുകൊണ്ട് നമുക്കെല്ലാവർക്കും ചേർന്ന് ഒറ്റക്കെട്ടായി നിന്ന് കൊറോണയെ പൊരുതി തോൽപ്പിക്കാം. കൊറോണ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിലും . കൊറോണ രോഗികൾക്ക് വേണ്ടി സേവനം ചെയ്യുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും ഞങ്ങളുടെ കരുതലും സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാവും. “Stay home, Stay healthy”

തീർത്ഥ
5F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം