ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/രോഗം പഠിപ്പിച്ച പാഠം
രോഗം പഠിപ്പിച്ച പാഠം
പല്ലുതേക്കുക കുളിക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തി പോലെ ഒന്നാണ് വ്യക്തിശുചിത്വവും പരിസ്ഥിതി സംരക്ഷണവും. ദിനവും നാം അത് പരിശീലിക്കണം ശുചിത്വം പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പുകൾ നമുക്ക് വെറും നേരംപോക്ക് ആയിരുന്നു കൊറോണ എന്ന നവാഗതന് മുൻപുവരെ. അണക്കെട്ട് നിർമ്മിച്ചും കൂറ്റൻ വാഹന പാതകൾ നിർമ്മിച്ചും ഭീമൻ ഫ്ലാറ്റുകൾ പണിതും മനുഷ്യൻ സൃഷ്ടിച്ച ബന്ധനങ്ങളെല്ലാം തകർത്തെറിഞ്ഞണ് രണ്ടു വർഷങ്ങളായി പ്രളയം വന്നത്. ആധുനികവൽക്കരണ ത്തിന്റെ ഭാഗമായി നാം സൃഷ്ടിച്ച അശാസ്ത്രീയമായ സംവിധാനങ്ങൾ ഇമ ചിമ്മുന്ന നേരത്തിനുള്ളിൽ നാമാവശേഷമാക്കി ഇപ്പോഴിതാ വിരൽ ഞൊടിക്കുന്ന നേരത്തിനുള്ളിൽ കൊറോണ നമ്മെ വിഭ്രാന്തി യിലേക്ക് തള്ളിവിട്ടിരിക്കുന്നു. പാസ്പോർട്ടും വിസയും ഒന്നും ഇല്ലാതെ തന്നെ അത് ലോകം മുഴുവൻ സഞ്ചരിക്കുന്നു. നിറവും മതവും ഭാഷയും രാജ്യവും പദവിയും ഒന്നും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ കീഴടക്കാൻ ഒരു മാർഗമേ ഉള്ളൂ വീട്ടിൽ ഇരിക്കുക. എല്ലാ ജീവജാലങ്ങളെയും പരിപാലിക്കുന്നത് പരിസ്ഥിതിയാണ് എന്നാൽ ആരംഭത്തിൽ ഉള്ളതിനേക്കാൾ ഏറെ മലിനമാക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ പരിസ്ഥിതി. ഇപ്പോൾ അന്തരീക്ഷത്തിലേക്ക് മിതമായ അളവിലും കൂടുതൽ കാർബൺ ഡയോക്സൈഡ് ബഹിർഗമിക്കുന്നു. തൽഫലമായി കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു. ഇടവപ്പാതിയും ഞാറ്റുവേലയും കാലം തെറ്റി വരുന്നത് ഇതിന് ഉദാഹരണമാണ്. കാലാവസ്ഥ മാറ്റത്തി നെതിരെ സന്ധിയില്ലാ സമരം നടത്തിയ ഗ്രേറ്റ ട്യൂൺബർഗ് എന്ന പെൺകുട്ടി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അശാസ്ത്രീയമായ കെട്ടിട നിർമ്മാണവും മറ്റു പ്രകൃതിക്ക് അനുയോജ്യമല്ല. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു അതാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രളയത്തിനു കാരണമായത്. ഡാർവിൻ പരിണാമ സിദ്ധാന്തം അനുസരിച്ച് ഓരോ ജീവിയും മാറിവരുന്ന പ്രകൃതിയുടെ സ്വഭാവത്തിനനുസരിച്ച് അതിജീവിച്ചാണ് നിലകൊണ്ടു വരുന്നത്. നമ്മുടെ ചിട്ടയില്ലാത്ത തും മോശമായ തുമായ ജീവിതശൈലികൾ നമ്മെ ദുർബലമാക്കുന്നു. അങ്ങനെ വരുമ്പോൾ പ്രകൃതിയുടെ തിരഞ്ഞെടുപ്പിനെ അതിജീവിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഇപ്പോൾ ലോകം മുഴുവൻ ചർച്ചാവിഷയം ആയിരിക്കുന്ന കൊറോണ വൈറസിനെ സൃഷ്ടാവും പ്രകൃതി ആണെന്നും വാദിക്കുന്നവരുണ്ട്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ത്തെ നിയന്ത്രിക്കുന്നത് അരുണരക്താണുക്കൾ ആണ് അഞ്ചുതരത്തിലുള്ള നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധത്തെ പ്രത്യേക പ്രതിരോധം എന്നും സാധാരണ പ്രതിരോധം എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു രോഗപ്രതിരോധം ഏറെ ചർച്ച ചെയ്യപ്പെട്ടത് കോവിഡ് 19 പശ്ചാത്തലത്തിലാണ് ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടുന്നത് രോഗബാധയെ ഒരു പരിധിവരെ തടയുന്നു. മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും പ്രായമായവരിലും ഇത്തരം വൈറസ് രോഗങ്ങൾ ജീവഹാനിക്ക് കാരണമാകുന്നു വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിപ്പിക്കാതിരിക്കുക ആണ് ഏറ്റവും നല്ല മാർഗ്ഗം. ലോകാരോഗ്യ സംഘടനയും ആരോഗ്യപ്രവർത്തകരും എല്ലാം നിർദ്ദേശിക്കുന്നതും ഇതുതന്നെ. മറ്റു പല വൈറസുകളെ പോലെ തന്നെ അന്തരീക്ഷത്തിലൂടെ പടരുന്ന വൈറസ് ആണ് കൊറോണ. ഈ വലിയ ക്ലേശങ്ങൾ ക്കിടയിലും കൊറോണ നമുക്ക് ഒരു പാഠം തരുന്നു. വ്യക്തിശുചിത്വം ഒരുമ എന്നിവയൊക്കെയാണ് അത്. കോവിഡിനെതിരെ നാം സ്വയമേ മറ്റുള്ളവരെ പോലും ഉദ്ബോധിപ്പിക്കാൻ തുടങ്ങി. മാസ്ക് ,സാനിറ്റൈസർ ,കർചീഫ് തുടങ്ങിയവ നമുക്ക് ഇപ്പോൾ മറക്കാനേ കഴിയുന്നില്ല.കാരണം അവ ഇപ്പോൾ നമുക്ക് ഭക്ഷണവും വസ്ത്രവും പോലെ തന്നെ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ്- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യുപേപ്പറോ കൊണ്ട് മുഖം മറക്കുക. * ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് കൊണ്ടാണ് മുഖം മറക്കേണ്ടത് * വ്യക്തികളുമായി നിശ്ചിത അകലം പാലിക്കുക * രോഗമുണ്ടെന്ന് സംശയിച്ചാൽ സ്വയം ഐസൊലേഷനിൽ കഴിയണം. * കണ്ണ് മൂക്ക് വായ് ഇവയിൽ കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക. * N 95 മാസ്ക് ധരിക്കുക. കോവിഡ 19 എന്ന ചികിത്സ ഇല്ലാത്ത രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ച് വാതിലടച്ച് ഇരിക്കുന്നത് ഇത്തിരി ഇല്ലാത്ത ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലം. ഈ കൊറോണ കാലം ക്ഷമയോടും സ്നേഹത്തോടും ഒരുമയോടും അതിജീവിക്കാം.
|