വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/ ആരോഗ്യപരമായ ജീവിത ശൈലിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപരമായ ജീവിത ശൈലിക്ക്

ആരോഗ്യപരമായ ജീവിത ശൈലിക്ക് രോഗപ്രതിരോധ ശേഷി അത്യന്താപേക്ഷിതമാണ്. രോഗം വരുന്നതിനു മുൻപ് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായകമാകും. മിക്ക രോഗങ്ങളും പരസ്പര സമ്പർക്കത്തിലൂടെ യാണ് പകരുന്നത്. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു വിപത്താണ് കോവിഡ് 19 എന്ന വൈറസ്.

ലോക രാഷ്ട്ര മുഴുവൻ ഭീതിയോടെ കാണുന്ന ഒരു രോഗമാണ് കോവിഡ് 19. ചൈനയിലെ വറുഹാനിൽ നിന്നാണ് ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചത്. ജനുവരി 30ന് വറുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് രോഗം കണ്ടെത്തുകയായിരുന്നു. പ്രതിരോധിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു. ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ഭീതിയിൽ താഴ്ത്തുകയും ജീവഹാനി വരുത്തുകയും ചെയ്തു. കോവിഡ് 19 പരസ്പര സമ്പർക്കത്തിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അവരിൽ നിന്ന് പലരിലേക്കും രോഗം പടർന്നു പിടിച്ചു. പ്രശസ്തരായ പല വ്യക്തികളും കോവിഡ് 19ന്റെ ഇരകളായി. രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്ന ആശയം ഉടലെടുത്തു. രാഷ്ട്രങ്ങൾ പരസ്പരം സഹായത്തിനു വേണ്ടി നടപടികളാരംഭിച്ചു.

ലോക് ഡൗൺ കാലത്ത് ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിലായി മാരക രോഗബാധിതരും ഭക്ഷണത്തിനും മരുന്നുകൾക്കും വളരെയധികം ബുദ്ധിമു ട്ടി. ജനങ്ങൾ മാസ്ക് ധരിക്കുന്നതിനു കൂട്ടം കൂടിയുള്ള യാത്രകൾ ഒ ഒഴിവാക്കുന്നതിനും നിർബന്ധിതരായി ലോക സംരക്ഷണത്തിനായി പോലീസും മെഡിക്കൽ സംഘങ്ങളും രാപ്പകൽ പ്രയത്‌നിക്കുന്നു.

ആർദ്ര ഡി ബിജു
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം