സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/കരുതലോടെ കരുത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കരുത്തോടെ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കോവിഡ് 19. വികസിത രാഷ്ട്രങ്ങൾ പോലും ഭീതിയോടെ നോക്കി കാണുന്ന ഈ ഈ വൈറസ് ബാധ ഇന്ന് ലോകമാസകലം വ്യാപിച്ചിരിക്കുകയാണ്. കാട്ടുതീയെക്കാൾ വേഗത്തിൽ പടർന്നു പിടിക്കുന്ന ഈ പകർച്ചവ്യാധിക്ക് മുന്നിൽ ലോകാരോഗ്യ സംഘടനയും ആരോഗ്യവകുപ്പും ഭയത്തോടെ നോക്കി നിൽക്കുന്നു. ചൈനയിൽ നിന്നും രൂപം കൊണ്ട് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു കൊറോണ ഒട്ടനവധി ആളുകളുടെ ജീവഹാനിക്ക് കാരണമായി. കൊറോണ വ്യാപനത്തിന് എതിരെ മുൻകരുതൽ എന്ന രീതിയിൽ നിരവധി കടുത്ത നിയന്ത്രണത്തിലേക്ക് പോലും ലോകം നീങ്ങിയിരിക്കുന്നു. ഈ മഹാമാരിക്കെതിരെ മരുന്ന് കണ്ടു പിടിക്കാത്തതിനാൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കേണ്ടിയിരിക്കുന്നു. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. നന്നായി ഭക്ഷണം കഴിക്കുക .വ്യക്തി ശുചിത്വം പാലിക്കുക. ഈ മാർഗങ്ങളിലൂടെ എല്ലാം നമുക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കാൻ കഴിയണം .കരുതലോടെ കരുത്തോടെ നമുക്ക് ഈ കൊറോണ യെ കീഴടക്കാം.

അലോണ് ബാബു
7 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം