ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം
കണ്ണന്റെ പ്രാർത്ഥന
കണ്ണൻ അന്നും രാവിലെ പതിവു പോലെ സ്കൂളിൽ പോകാനിറങ്ങി.അമ്മ പറഞ്ഞു.”മോനെ,ഇന്ന് അവധിയാണ്.സ്കൂളിൽ പോകണ്ട.”അവന് സന്തോഷമായി."ഹായ്! ഇന്ന് കുഞ്ഞുവാവയുടെ കൂടെ കളിക്കാം.’അവൻ വിചാരിച്ചു. തൊടിയിലും പറമ്പിലുമൊക്കെ ഒാടി നടന്ന് ക്ഷീണിച്ച് കണ്ണൻ സന്ധ്യയ്ക്ക് കയറി വന്നു."മോനെ, വേഗം പോയി മേലു കഴുകി വാ വിളക്ക് കത്തിക്കാറായി.”അമ്മ തിടുക്കം കൂട്ടി.നാമജപത്തിനു ശേഷം,മലയാളം പുസ്തകമെടുത്ത്, 'ജഗ്ഗു അമ്മയെ കാണുമോ' -എന്ന പാഠം ഉറക്കെ വായിച്ചു.അപ്പോഴാണ് അവൻ ഒാർത്തത്,ടീച്ചർ പറഞ്ഞ കത്ത് എഴുതിയില്ലല്ലോ. ' നീ എന്തു ചെയ്യുകയാ മോനെ’? അടുക്കളയിൽ നിന്ന് അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു."ഞാൻ കത്ത് എഴുതുകയാ" ജഗ്ഗുവിന്റെ അമ്മയ്ക്ക് കൺമണിയും ഋഷിയും കത്ത് എഴുതിയ പോലെ എനിക്കും എന്റെ ടീച്ചർക്ക് കത്ത് എഴുതണം.ഒാ ശരി ശരി ,നന്നായി എഴുത്.നമുക്ക് ആ കത്ത് ടീച്ചർക്ക് വാട്സ് ആപ്പിൽ അയച്ച് കൊടുക്കാം.അതെന്താ അമ്മേ നാളെ സ്കൂളിൽ പോകുമ്പോൾ കൊടുത്താൽ പോരെ?ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്കൂൾ തുറക്കില്ല എന്ന് വാർത്തയിൽ പറഞ്ഞ കാര്യം അപ്പോഴാണ് അവൻ അറിഞ്ഞത്. കണ്ണന് ആകെ സങ്കടമായി.ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണും?എനിക്കെന്റെ ടീച്ചറിനെ കാണാതിരിക്കാൻ വയ്യ.അവനു കരച്ചിൽ വന്നു. എന്താ അമ്മേ നേരത്തേ സ്കൂൾ പൂട്ടിയത്? അവധിയാണെങ്കിലും എന്റെ ടീച്ചർ സ്കൂളിൽ വരും.നമുക്ക് പോകാം അമ്മേ ടീച്ചറിനെ കണ്ടിട്ട് വരാം.അവൻ വാശി പിടിച്ചു.അങ്ങനെയാണ് അമ്മയിൽ നിന്ന് ആ ഞെട്ടിക്കുന്ന സത്യം കണ്ണൻ തിരിച്ചറിഞ്ഞത്. ...................................................................................................................... ഹൊ!രാജ്യം മുഴുവൻ, അല്ല ലോകം മുഴുവൻ അടച്ചു പൂട്ടിയിട്ടത്ര നാളായി?ഇങ്ങനെ ഇനി എത്ര നാൾ! ഒരു എത്തും പിടിയുമില്ല. അമ്മ പറയുന്നതു പോലെ വീട്ടിലിരിക്കുകയേ വഴിയുളളൂ.എന്റെ ടീച്ചർ പറഞ്ഞുതന്നിട്ടുളള കാര്യങ്ങൾ തന്നെയാണ് വീടും പരിസരവുമൊക്കെ എപ്പോഴും വൃത്തിയാക്കണം.വൃത്തിയുളളിടത്ത് അസുഖങ്ങൾ വരാൻ മടിക്കും. വരാന്തയുടെ അറ്റത്തായി അമ്മ സോപ്പും വെളളവും വച്ചിട്ടുണ്ട്.ഇടയ്ക്കിടയ്ക് കൈകൾ നന്നായി സോപ്പും വെളളവും ഉപയോഗിച്ച കഴുകാൻ അമ്മ എല്ലാവരെയും ഒാർമ്മിപ്പിക്കും. മഹാരോഗമാണത്രേ! ആരും കണ്ണന്റെ വീട്ടിലേയ്ക്ക് വരുന്നില്ല. കണ്ണൻ ഒരിടത്തേയ്ക്കും പോകുന്നുമില്ല. ഇങ്ങനെയുംഒരു രോഗമുണ്ടോ.ഈ രോഗാണു അത്ര ശക്തനാണോ?ആശുപത്രിയിൽ പോയി മരുന്ന് കഴിച്ചാൽ രോഗം മാറില്ലേ? ഈ രോഗത്തിനെന്താ മരുന്ന് ഇല്ലാത്തത്? മരുന്ന് കണ്ടുപിടിക്കാൻ കഴിയില്ലേ?-ഒരു നൂറ് നൂറ് ചോദ്യങ്ങൾ കണ്ണനെ അലട്ടി. എന്തായാലും അമ്മ പറയുന്നത് അനുസരിക്കുകയേ വഴിയുളളൂ. കൈകൾനന്നായി സോപ്പ്ഉപയോഗിച്ച് ഇടയ്കിടെ കഴുകണം.അകലം പാലിക്കണം.രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് ഉത്തമം. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കട്ടെ. ഈശ്വരാ ഈ ഇത്തിര് കുഞ്ഞൻ വൈറസ് ലോകം വിട്ടു പോയാൽ മതിയായിരുന്നു. എന്റെ അമ്മയും വാവയും എന്റെ ടീച്ചറും എന്റെ കൂട്ടുകാരും എല്ലാരും നല്ലവരാ.ആരും ഒരു തെറ്റും ചെയ്യുന്നില്ല. എന്റെ ദൈവമേ, ആരെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും അവരെയൊക്കെ തിരുത്തി നല്ലവരായി ജീവിക്കാൻ അനുവദിക്കണേ.ഈ വൈറസിനെ നീ തന്നെ തിരിച്ചു വിളിക്കണേ.എനിക്ക് പെട്ടെന്ന് തന്നെ സ്കൂളിൽ പോകാൻ പറ്റണേ.പ്രാർത്ഥനയോടെ കണ്ണൻ ഉറങ്ങാൻ കിടന്നു. {BoxBottom1 |
പേര്= നമിത്ബിജു | ക്ലാസ്സ്= 1 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.യു.പി.എസ്സ്.വിളപ്പിൽശാല | സ്കൂൾ കോഡ്= 44358 | ഉപജില്ല= കാട്ടാക്കട | ജില്ല= തിരുവനന്തപുരം | തരം= കഥ | color= 3
}} |