കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരപ്പാട്ട്

അകലം നമ്മൾ പാലിക്കും
ആൾക്കൂട്ടം നാമൊഴിവാക്കും
ഇടക്കിടെയായ് സോപ്പുപയോഗി-
ച്ചീ കൈകൾ നാം കഴുകീടും '

ഉപയോഗിക്കു മുഖാവരണം
ഊഷ്മളമാക്കാം ബന്ധങ്ങൾ
ഋഷി തുല്യം നാം ധ്യാനിച്ചീടാം
എപ്പോഴും ശുചിയായീടാം

ഏവരുമൊന്നായ് കൃഷിചെയ്തീടാം
ഐക്യത്തോടിഹ വാണീടാം
ഒഴിവാക്കീടാം യാത്രകളെല്ലാം
ഓടിക്കാമീ കോവിഡിനെ

ഔഷധമില്ല പ്രതിരോധിക്കാം
അംഗ ങ്ങളെ രക്ഷിച്ചീടാം
ഈശ്വര തുല്യർ ലോകർക്കെല്ലാം
ആരോഗ്യത്തിൻ കാവൽക്കാർ
 

ജയരാജ്
XI A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത