യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/തേങ്ങുന്ന മാതൃഹൃദയം
തേങ്ങുന്ന മാതൃഹൃദയം
പ്രകൃതി നമ്മുടെ മാതാവാണ്. അതിനാൽ പ്രകതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ് എന്നതിൽ സംശമില്ല.ഇക്കാലത്ത് പ്രകൃതി പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുകയാണ്.ഇതിൽ ഒരു പ്രദാന പ്രശ്നമാമ് മലിനീകരണം.വായു,ജലം,മണ്ണ് എന്നിങ്ങനെ പ്രകൃതിയിലെ സർവ്വചരാചരങ്ങളും മലിനീകരിക്കപ്പെടുകയാണ്.പ്രകൃതിയിലെ സർചരാചരങ്ങളും ഇതിന്റെ ദൂഷ്യഫലങ്ങളനുഭവിക്കുന്നു.ഇക്കാലത്ത് നാം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ജലക്ഷാമം. ഇക്കാലത്ത് ജലസ്തോതസ്സുകളെല്ലാം മലിനീകരിക്കപ്പെടുകയാണ്. അതിനാൽ ഒരിറ്റു ജലത്തിനുവേണ്ടി എല്ലാവരും നെട്ടോട്ടമോടുന്നു. അതുപോലെ നമുക്ക് റോഡുവക്കുകളിലും തെരുവോരങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുന്നത് കാണാൻ സാധിക്കുന്നു.ഇക്കാലത്ത് വീടുകളിൽ കുടുബാംഗങ്ങളേക്കാളേറെ വാഹനങ്ങളാണ്.വാഹനങ്ങളുടേയും ഫാക്ടറികളുടേയും എണ്ണം കൂടുന്നതിനനുസരിച്ച് വായുമലിനീകരണവും പെരുകിപെരുകിവരുന്നു.മലിനീകരണത്തിന്റെ പിടിവള്ളിയിലമരുന്ന ഒരു തലമുറയുടെ ബാക്കിപത്രങ്ങളായി മനുഷ്യസമൂഹം ഒതുങ്ങിയിരിക്കുന്നു.പ്രകൃതിയുടെ സമ്പത്തെല്ലാം വരും തലമുറയ്ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന ബോധ്യം അവർക്കില്ല.അതിനാൽ പ്രകൃതിയുടെ സൗന്ദര്യവും ലാവണ്യവും സംരംക്ഷിച്ചുകൊണ്ട് നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kasaragod ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Bekal ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Kasaragod ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Kasaragod ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Bekal ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Kasaragod ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ