യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ      

വർണ്ണചിറകുളള പൂമ്പാറ്റ
വർണ്ണം വിതറിയ ചിറകുകൾ വീശി
പാറിനടക്കും പൂമ്പാറ്റെ
ഉദ്യാനത്തിൻ അരികുകൾതോറും
പാറിനടക്കും പൂമ്പാറ്റെ
തേൻതുളുമ്പും മലരിന്നരികിൽ
പാറിയെത്തും പൂമ്പാറ്റെ
വർണചിറകിൻ തേരിലേറി
എങ്ങോട്ടാ നീ എങ്ങോട്ടാ
ആകാശത്തിൻ മതിലുകളിലേറാൻ
കൂട്ടുകൂടി കൂടെവരാം ഞാൻ
പൂന്തോട്ടത്തിൽ തേനുണ്ണാൻ
കൂട്ടുകൂടി കൂടെവരാം ഞാൻ
കുഞ്ഞുമനസ്സിൻ വിരൽതുമ്പിലേറി
എങ്ങോട്ടാ നീ എങ്ങോട്ടാ
വർണ്ണം വിതറിയ ചിറകുകൾ വീശി
പാറിനടക്കും പൂമ്പാറ്റെ
ഉദ്യാനത്തിൻ അരികുകൾതോറും
പാറിനടക്കും പൂമ്പാറ്റെ.

Sivaprasad M
10A UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത