ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണ അഥവാ കൊവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കൊവിഡ്- 19

മുമ്പൊരിക്കലും നേരിടേണ്ടി വരാത്ത പ്രതിസന്ധിയുടെ കാലഘട്ടത്തിലുടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ആണ് ഇപ്പോൾ നാം നേരിടുന്ന പ്രതിസന്ധി.

           ജലദോഷത്തിൽ തുടങ്ങി തൊണ്ടവേദന,ചുമ,പനി, ശ്വാസംമുട്ടലായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒരു മഹാമാരിയായി മാറിക്കഴിഞ്ഞിരിക്കുന്നു കൊറോണ.ചൈനയിൽ നിന്ന് തുടങ്ങി ലോകത്തിൽ മുഴുവനും കൊറോണ എന്ന കൊവിഡ്-19 വ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. ചികിത്സയില്ലാത്ത ഈ രോഗത്തിനെ പ്രതിരോധിക്കേണ്ടത് വ്യക്തി ശുചിത്വത്തിലൂടെയാണ്. കൈകൾ ഇടക്കിടെ സോപ്പു കൊണ്ട് 20 സെക്കഡ് എങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്.വീട്ടിൽ തന്നെ ഇരിക്കണം.അനാവശ്യമായി റോഡിൽ ഇറങ്ങി നടക്കാൻ പാടില്ല. സമ്പർക്കത്തിലൂടെയാണ് ഈ രോഗം മറ്റൊരാളിലേക്ക് പകരുന്നത്.
           അനേകം പേർ ഈ രോഗം വന്ന് കിടപ്പില്ലായി.ലക്ഷങ്ങൾ മരിച്ചിരിക്കുന്നു. സ്കൂളുകൾ സർക്കർ ഒഫീസുകൾ അടച്ചു, ആൾക്കൂട്ടവും ആഘോഷങ്ങളും ഒഴിവാക്കി പരീക്ഷകൾ മാറ്റിവച്ചു,ഗതാഗതം നിലച്ചു,ആരാധനലയങ്ങൾ അടച്ചു. ലോക്ക് ഡൗൺ നിലവിൽ വന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ കൊറോണ തകിടം മറിച്ചിരിക്കുന്നു.

"പേടിവേണ്ട ധൈര്യമായി നേരിടാം നമ്മൾ അതിജീവിക്കും." "സാമൂഹിക അകലം പാലിക്കുക."


STAY HOME STAY SAFE

SNEHA .S.S
9A ജി.എച്ച്.എസ്.എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം