വിരഹമാം മനസ്സിന്റെ അന്തകാരത്തിൽ നിറ ദീപമായ് നീ കടന്നുവന്ന നേരം...
ആദ്യമായ് എൻ മനസ്സിൽ ചെറുപുഞ്ചിരി വിടർന്ന ആ നിമിഷം...
കവിഞ്ഞൊഴുകും എൻ കവിൾ തടങ്ങൾ നിൻ കൈവിരലാൽ തഴുകി തലോടവേ..
മറന്നു ഞാനെൻ ശോകങ്ങൾ നീ എൻ അരികിലായി നിൽക്കും നേരം...
മിഴിനീർ വറ്റിയ എൻ കണ്ണുകളിൽ ചെറു മഴയായ് നീ വന്ന നിമിഷം..
നിറഞ്ഞൊഴുകും നിൻ പുഞ്ചിരിയിൽ മറന്നുപോയ് ഞാനെൻ നൊമ്പരം...
നിന്നിലായ് ഞാൻ എന്നെ കണ്ട ആ ദിവസം, എൻ ആത്മാവിൽ നീ നിറഞ്ഞ ആ നിമിഷം... അത് പ്രണയമായ് തീർന്ന നിമിഷം....