ജി.എച്ച്.എസ്. പട്ടഞ്ചേരി/അക്ഷരവൃക്ഷം/എൻ ആത്മാവിൽ നീ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ ആത്മാവിൽ നീ മാത്രം


വിരഹമാം മനസ്സിന്റെ അന്തകാരത്തിൽ നിറ ദീപമായ് നീ കടന്നുവന്ന നേരം...
ആദ്യമായ് എൻ മനസ്സിൽ ചെറുപുഞ്ചിരി വിടർന്ന ആ നിമിഷം...
കവിഞ്ഞൊഴുകും എൻ കവിൾ തടങ്ങൾ നിൻ കൈവിരലാൽ തഴുകി തലോടവേ..
മറന്നു ഞാനെൻ ശോകങ്ങൾ നീ എൻ അരികിലായി നിൽക്കും നേരം...
മിഴിനീർ വറ്റിയ എൻ കണ്ണുകളിൽ ചെറു മഴയായ് നീ വന്ന നിമിഷം..
നിറഞ്ഞൊഴുകും നിൻ പുഞ്ചിരിയിൽ മറന്നുപോയ്‌ ഞാനെൻ നൊമ്പരം...
നിന്നിലായ് ഞാൻ എന്നെ കണ്ട ആ ദിവസം, എൻ ആത്മാവിൽ നീ നിറഞ്ഞ ആ നിമിഷം... അത് പ്രണയമായ് തീർന്ന നിമിഷം....


 

Anjana. B
9 A ജി.എച്ച്.എസ്. പട്ടഞ്ചേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത