സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കണ്ണികൾ മുറിച്ചിടാം

21:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണികൾ മുറിച്ചിടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണികൾ മുറിച്ചിടാം


തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം
നമ്മൾ ലോക ഭീതിയെ

ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
കണ്ണികൾ മുറിച്ചിടാം നാം
കണ്ണുകൾ തുറന്നിടാം‍

മാസ്കുകൾ മുഖത്തിടാം
കൈകൾ നാം കഴുകിടാം
സ്പർശനം വേണ്ട വേണ്ട
തുരത്തുമീ കൊറോണയെ

ഒരുമയോടെ കൂടെ നിന്ന്
ചെറുത്തിടാം വിപത്തിനെ
മുഖത്തുനിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം
 

അഞ്ജന പി പി
V C സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത