എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/മഹാമാരി

21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> തണവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

തണവേകു വെണ്മയെ
 വേരോടെ കൊന്നവർ നമ്മളിൽ ചിലർ..
 പച്ച യാൽ പുതച്ചു കിടക്കുന്ന
 വയലെല്ലാം നികത്തി കെട്ടിടങ്ങൾ ഉയർത്തി നമ്മളിൽ ചിലർ....
 ആർഭാടത്തിൽ ഞാൻ എന്ന ഭാവം
 നെഞ്ചിലേറ്റി നടന്ന വർ നമ്മളിൽ ചിലർ...
 നാശത്തിൻ വഴിയെ കുപ്പയിൽ നിന്ന്.....
 തോണ്ടി ഇട്ടവർ നമ്മളിൽ ചിലർ....
 ഉടലു വിറച്ചു മുടിയിഴ വിടർത്തി..
 തീക്കനൽ ഓളം കണ്ണുനീർ ഒഴുകി..
 തുള്ളിച്ചാടി അവൻ ആ മഹാമാരിയെ....
 കടലോളം നിരന്നു കിടക്കും ജനതയ്ക്ക്
 ഒന്നിച്ച് ഒറ്റക്കെട്ടായി....
 ഒറ്റ ശ്വാസമായി..... ഒറ്റ സ്വരമായി.. ഉറക്കെ വിളിച്ചു പറഞ്ഞ പേര്.... കൊറോണ... കൊറോണ.... കൊറോണ...
 വിറച്ചു ഭയന്നു ഇരു കൈകളാൽ
 തൊഴുതു കേണു മഹാ മാരിക്കു മുന്നിൽ..
 ഒന്നിൽ തുടങ്ങി ലക്ഷങ്ങളാൽ കൊത്തിയെടുത്തു ആ മഹാമാരി....
 

നിദ ഷെറിൻ പി
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത