ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/നൻമ വിടരട്ടെ ...........

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൻമ വിടരട്ടെ ............ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൻമ വിടരട്ടെ ............

ദൂരെ ഒരു പട്ടണത്തിനടുത്തായി ഒരു ഗ്രാമമുണ്ടായിരുന്നു. പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത ഗ്രാമം. പാടങ്ങളും മരങ്ങളും പുഴകളും ഉണ്ടായിരുന്നു. അവിടെയാണ് ജാനിമോൾ താമസിച്ചിരുന്നത് . അവൾ ഗ്രാമത്തെ വളരെ സ്നേഹിച്ചിരുന്നു. മരങ്ങളെയും അതിൽ കൂട് വെച്ച കിളികളെയും. ഒരു ദിവസം അവൾക് പട്ടണത്തിലേക്കു മാറേണ്ടി വ ന്നു. അവൾക് വളരെ വിഷമമായി. പട്ടണത്തിൽ നിന്ന് അവൾ തിരിച്ചു വന്നപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. വയലുകൾ നികത്തി. മരങ്ങൾ വെട്ടിനിരത്തി അവൾ വളരെ ഇഷ്‌ടപ്പെട്ടിരുന്ന തണൽമരം വെട്ടിമുറിച്ചിരിക്കുന്നു. അവളുടെ മനസ് വിങ്ങി. അവൾ കരഞ്ഞു. അപ്പോൾ ഒരു അപ്പുപ്പൻ അതുവഴി വന്നു. അപ്പുപ്പൻ പറഞ്ഞു മോളെ വിഷമിക്കണ്ട നമുക്കിവിടെ വൃക്ഷത്തൈകൾ നടാം. അങ്ങനെ തൈകൾ നട്ടു. അപ്പൂപ്പൻ ജാനിയോടു പറഞ്ഞു പരിസ്ഥിതി സംരക്ഷണം വളരെ വലുതാണ് . അത് നമ്മുടെ ജീവനെ സംരക്ഷിക്കും. മോള് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. പിന്നെ ജാനി മോൾ പട്ടണത്തിൽ പോയി പഠിച്ചു ഉയർന്ന നിലയിലായി. അവൾ ഒരു പരിസ്ഥിതി സംരക്ഷകയായി.ഗ്രാമങ്ങളും പുഴകളും പരിസ്ഥിതിയും സംരക്ഷിക്കാൻ തയ്യാറായി. അവൾ ഗ്രാമത്തിൽ നട്ട വൃക്ഷം പടർന്നു തണൽ വൃക്ഷമായി. പരിസ്ഥിതി സംരക്ഷകക്കുള്ള പുരസ്‌കാരങ്ങൾ കിട്ടുകയും ചെയ്യ്തു . ഒന്ന് നമ്മൾ മനസിലാക്കണം നമ്മുടെ പരിസ്ഥിതി അത് നമ്മൾ സംരക്ഷിക്കണം തണൽ വൃക്ഷങ്ങളും ഫലവൃക്ഷങ്ങളും സസ്യലതാദികളും ചെടികളൊന്നും നാം നശിപ്പിക്കരുത് . അതിലൂടെ വളരെ വിപത്തുകൾ.നമുക്ക് ഉണ്ടാകും. വൃക്ഷങ്ങൾ ഉണ്ടായിരുന്നാൽ മണ്ണൊലിപ്പ് തടയാൻ കഴിയും. മനുഷ്യൻ മാത്രമല്ല എല്ലാത്തരം ജീവികളുടെയും ആവാസ കേന്ദ്രമാണ് ഭൂമി. അത്കൊണ്ട് പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പരിസ്ഥിതി മലിനീകരണം തടയണം. നാം പരിസ്ഥിതിയെ നശിപ്പിക്കരുത് . അതിനിടയാക്കുന്നവരെ തടയുകയും വേണം. തീർച്ചയായും നമുക്ക് അതിനു കഴിയും......

സജോഷ്നസുജിത്
ഒന്ന് . സി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ