ജി.എൽ.പി.എസ്. പുൽപ്പറ്റ/അക്ഷരവൃക്ഷം/കൊറോണൈവറസ്
കൊറോണൈവറസ്
2019 ഡിസംബർ 8 ന് ചൈനയിലെ ഹുബായി പ്രവിശ്യയിലെ വുഹാൻ പട്ടണത്തിലാണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ സമ്പന്ന നഗരങ്ങളിലൊന്നാണ് വുഹാൻ.കൊറോണവൈറസിനെതിരെ ഇതുവരെ കൃത്യമായ മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല. കൊറോണ വൈറസ് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ അതിഗുരുതരമായ ന്യുമോണിയയിലേക്ക് നയിക്കുന്നു. വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചാൽ 14 ദിവസം കഴിഞ്ഞേ നമുക്ക് അറിയുവാൻ കഴിയുകയുള്ളൂ.ഈ കാലയളവിൽ രോഗലക്ഷണങ്ങളായ പനി,ചുമ,ജലദോഷം എന്നിവയൊക്കെ കാണിച്ച് തുടങ്ങും.സസ്തനികളുടെ ശ്വസനനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. കിരീടരൂപത്തിൽ കാണുന്നതിനാൽ ആണ് കൊറോണ എന്ന വിളിപ്പേര് വന്നത്.ലാറ്റിൻ പദമാണ് കൊറോണ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ