എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കേരളവും പരിസ്ഥിതിയും

21:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളവും പരിസ്ഥിതിയും | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളവും പരിസ്ഥിതിയും

ഭാഷാടിസ്ഥാനത്തിൽ 1950 നവംബർ 1 നാണ് കേരളം രൂപീകൃതമായത്. "കേരളം"എന്നാൽ കേരവൃക്ഷങ്ങളുടെ നാട് എന്നാണല്ലോ അതിനാലാണ് പ്രകൃതി സുന്ദരമായ കേരളത്തെ സ്വദേശികളും വിദേശികളും ദൈവത്തിന്റെ സ്വന്തം നാട് എന്നു മുദ്രകുത്തിയത്... കേര വൃക്ഷങ്ങൾ നൃത്തം ചെയ്യുന്ന കടൽത്തീരം, വിശാലമായ കായൽപരപ്പ്, തിങ്ങിനിറഞ്ഞ വനങ്ങൾ സസ്യശ്യാമളമായ മലയോരങ്ങൾ, കളകള മോതുന്ന അരുവികളും നീർച്ചാലുകളും , മാതൃഭാഷ മലയാളം കൊണ്ട് സമ്പന്നയുമാണ് നമ്മുടെ കൊച്ചു കേരളം പ്രകൃതി സൗന്ദര്യം കൊണ്ടും പരിസ്ഥിതി സൗന്ദര്യം കൊണ്ടും അനുഗ്രഹീതയാണ് നമ്മുടെ കേരളം...... എന്നാൽ പ്രകൃതിസൗന്ദര്യതേതയും പരിസ്ഥിയിലെയും,വികസനം മാത്രം കൊതിക്കുന്ന മനുഷ്യജീവികൾ ക്രൂരമായി ചൂഷണം ചെയ്യുകയാണ് ഇന്ന്. ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും സുഖകരമായ അവസ്ഥയ്ക്കും നിലനിൽപ്പിനും അതിന്റെ സ്രഷ്ടാവായ പ്രകൃതി ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .അവ തകർക്കപ്പെടുപ്പോഴാണ് നാശങ്ങളും അപകടങ്ങളും ഉണ്ടാവുന്നത്.മനുഷ്യൻ അല്ലാത്ത ഒരു ജീവിയും ഭൂമിയിലെ ഈ സംവിധാനങ്ങൾ തകർക്കുന്നില്ല. കാടുകൾ വെട്ടിത്തെളിച്ച് കൊണ്ടും കുന്നുകൾ ഇടിച്ചു നിരത്തി കളഞ്ഞും ഭൂമിയുടെ ശ്വസനനാളമായ തോടും പുഴയും മലിനമാക്കികൊണ്ടും കുഴൽക്കിണറുകൾ കുഴിച്ചും പാറകൾ പൊട്ടിച്ചും ഭൂമിയെ നോവിച്ചു കൊണ്ടും വിഷമയമായ പ്ലാസ്റ്റിക്കും രാസവസ്തുക്കളും കീടങ്ങളും ഉപയോഗിച്ച് ഭൂമിയിലെ ജലവും മണ്ണും വായുവും അന്തരീക്ഷത്തെയും മലിനമാക്കുന്നു. ഇത്തരം ചൂഷണങ്ങൾ താങ്ങാൻ കഴിയാതാവുമ്പോൾ പ്രകൃതി പ്രതിഷേധിച്ചു തുടങ്ങും.വെള്ളപ്പൊക്കമായും ഉരുൾപൊട്ടലായും കൊടുങ്കാറ്റായും അതു പ്രകടമാകും. ഒരുപക്ഷേ മാരകരോഗങ്ങളായും,കൃഷികളെ നശിപ്പിക്കുന്ന കീടങ്ങളായും മാരകമായ അണുക്കളായും പടരും. അങ്ങനെ നമ്മുടെ ജലവും, മണ്ണും, വായുവും മലിനമാകും. ശുദ്ധവായു ശ്വസിക്കാൻ കിട്ടാതെ ആവും.ഇത്തരം ദുരന്തങ്ങൾ ഭൂമിയിൽ വ്യാപിക്കുന്നു.കാൻസർ പോലുള്ള മാറാരോഗങ്ങൾ വർധിക്കുന്നു.ഭൂമിയുടെ പല ഭാഗങ്ങളിലും മനുഷ്യവാസം അസാധ്യമായിരിക്കുന്നു ...ഇതര ജീവജാലങ്ങളിൽ ആയിരകണക്കിന് വർഗ്ഗങ്ങൾ ഭൂമിയിൽ ഇല്ലാതായി കഴിഞ്ഞു. വിലപ്പെട്ട ഔഷധചെടികളും,മരങ്ങളും പൂർണമായും നശിച്ചു കഴിഞ്ഞു. ഇങ്ങനെ പോയാൽ അധിക കാലം ഈ ഭൂമി ഉണ്ടാവില്ല, മനുഷ്യരും!

【ഓർക്കുക "പ്രകൃതി നമ്മുടേതല്ല നാം പ്രകൃതിയുടേതാണ്"】


അഫ്‍സാന എസ്‌
9 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം