പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നീയും ഏകയാണ്...

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീയും ഏകയാണ്... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീയും ഏകയാണ്...


നിന്നെ നോക്കി കാത്തിരുന്നത്
എത്രനാൾ.......
വരുമെന്ന് വാക്കു നല്കി
കാൽ തൊട്ടുനിന്ന് കൈ
ക്കുമ്പിളിൽ കോരിയെടുത്ത്
മുഖം നനച്ച് യാത്രചൊല്ലി
മടങ്ങിയതുമെത്രനാൾ....

ശംഖുമുഖം ശംഖുമുഖിയായ്
മാടി വിളിച്ചതെത്രമാത്രം
രാവേറെയായിട്ടും നിൻ
മണൽ മടിയിൽ ചാഞ്ഞ്
കിടന്നതുമെത്രനാൾ....
മണൽ തട്ടി കുടിലണഞ്ഞാൽ
പിരിയാതെ പറ്റിപ്പിടിച്ച്
പിന്നെയും തരികൾ.......

നിന്നെ ഞാൻ കാണുന്നു
രുദ്രയായല്പം അരികിൽ
ആരും അണയാത്തതിൽ
രൗദ്രയായ് നീ വിളിച്ചാലും
ഒന്നു തൊട്ടു മടങ്ങിയാൽ
നീ തരളീതയായിടും.....
അതിനാൽ വന്നിടാം ഞാൻ.

 

അൽബിൻ എ
Vlll C പി പി എം എച്ച് എസ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /