ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/മിടുക്കന്മാർ

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('<p> "ഏട്ടാ... ഞാൻ കൊച്ചു ടി വി കാണുവാണേ ." അച്ചു കൊച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ഏട്ടാ... ഞാൻ കൊച്ചു ടി വി കാണുവാണേ ." അച്ചു കൊച്ചു ടി വി ഓണാക്കി . "അച്ചൂ..." അടുക്കളയിൽ നിന്ന് അമ്മയുടെ വിളി . "ടാ അച്ചൂ വാർത്ത ഒന്നു വച്ചേ." "ഈ അമ്മക്കെപ്പോഴും വാർത്ത ." "എടാ വാർത്തയിൽ കൊറോണ രോഗത്തെ കുറിച്ചുള്ള വാർത്തയാണ് അധികവും ." "അല്ല അമ്മേ എന്തിനാ അവരെല്ലാം മുഖം മൂടി വച്ച് നടക്കണത് ? എന്താണ് കൊറോണ?" ,അവൻ ചോദിച്ചു . "അതെ എപ്പോഴും നീ കൊച്ചു ടി വി മാത്രം കണ്ടിരുന്നാൽ പോരാ ഇടയ്ക്ക് വാർത്തയും കാണണം അച്ചൂ ." "അവർ മുഖം മൂടിയായി വച്ചിരിക്കുന്നത് മാസ്കാണ് . കൊറോണ ഒരു തരം വൈറസാണ് ..." ഏട്ടൻ പറഞ്ഞുകൊടുത്തു . "ഇനി നീ വാർത്ത മുഴുവൻ കേട്ടുനോക്ക് വിശദമായി നിനക്കറിയാൻ കഴിയും ..." അമ്മ അവനോടായി പറഞ്ഞു . വാർത്ത കഴിഞ്ഞപ്പോൾ ഡെറ്റോളെടുത്ത് സ്പ്രേബോട്ടിലാക്കി അവൻ മേശപ്പുറത്തുവച്ചു . "അമ്മേ, ഇത് അച്ഛൻ വരുമ്പോൾ കൈ കഴുകാൻ കൊടുക്കണേ ... ഏട്ടാ ഇത് കൈകളിലൂടെ പകരുംല്ലേ , കൂട്ടം കൂടി നിൽക്കുവാനോ പാടില്ലല്ലേ ?..." അവൻ പിന്നെ പിന്നേം സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു . ഏട്ടൻ അതിനെല്ലാം മറുപടി പറഞ്ഞു കൊടുത്തു . അതെല്ലാം കേട്ട് അമ്മയ്ക്ക് സന്തോഷമായി .

അശ്വിൻ എ പി
3 ജി എൽ പി എസ് അരിക്കാട് , പാലക്കാട് , തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ