ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/മനുഷ്യൻ പ്രകൃതിയുടെ അന്തകൻ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ പ്രകൃതിയുടെ അന്തകൻ

നാം ജീവിക്കുന്ന ചുറ്റുപാടിനെ അഥവാ നമ്മുടെ ആവാസവ്യവസ്ഥയെയാണ് പരിസ്ഥിതിയെന്നു പറയുന്നത്. മനുഷ്യരൊഴികെ എല്ലാ ജീവജാലങ്ങളും അവരുടെ ചുറ്റുപാടിനനുയോജ്യരായി ജീവിക്കുന്നു .എന്നാൽ ഇന്ന് മനുഷ്യർ ചെയ്യുന്നതെന്താണ്? അവർ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പരിസ്ഥിതിക്ക് മാറ്റങ്ങൾ വരുത്തുന്നു. ഇന്നു നാം അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം മനുഷ്യൻ്റെ കൈയേറ്റങ്ങളാണ്. മനുഷ്യർ പ്രകൃതിയോട് കാണിക്കുന്ന എല്ലാ ക്രൂരതകൾക്കും ഫലം പ്രകൃതി തന്നെ മനുഷ്യർക്ക് നൽകുന്നു .പുഴകളിൽ നിന്നും മണൽവാരിയും പാടങ്ങൾ മണ്ണിട്ടുനികത്തിയും കുന്നുകളിടിച്ചും വനങ്ങൾ നശിപ്പിച്ചുമൊക്കെ മനുഷ്യർ പ്രകൃതിയെ ശിക്ഷിക്കുന്നു. എല്ലാം അനുഭവിക്കുന്ന പ്രകൃതി ഒടുവിൽ പല രീതിയിൽ മനുഷ്യരോട് പകരം വീട്ടുന്നു. ഭൂകമ്പമായും സുനാമിയായും ഉരുൾപ്പൊട്ടലായും പ്രളയമായും അത്യുഷ്ണവും അതിശൈത്യവുമായുമൊക്കെ മനുഷ്യരോട് പകരം വീട്ടുന്നു. ഇവിടെ നാമറിയേണ്ടതെന്താണ്?പ്രകൃതി നമുക്ക് മനുഷ്യർക്കു വേണ്ടി മാത്രമല്ല. എല്ലാ ജീവികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമി. ഇവിടെ നമുക്ക് പ്രതിജ്ഞയെടുക്കാം പ്രകൃതിക്ക് ദോഷം വരുന്നതൊന്നും നാം ചെയ്യില്ലെന്നും പ്രകൃതിയോട് ഇണങ്ങി ജീവിച്ചു കൊള്ളാമെന്നും. ശുഭം

അഫ്‌റിൻ എം എസ്
2 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം