കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19

ലോകത്താകമാനം ഭീതിയിലാഴ്ത്തിയ മനുഷ്യനെ കാ൪ന്ന് തിന്നുന്ന കോവിഡ് -19 എന്ന വൈറസ് ചൈനയിലെ വുഹാ൯ നഗരത്തിലാണ് ആദ്യമായി റിപ്പോ൪ട്ട് ചെയ്തത്.ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പട൪ന്ന് പിടിക്കുകയാണ്.ലക്ഷക്കണക്കിന് പേ൪ ലോകമെമ്പാടും നിരീക്ഷണത്തിലാണ്.

ഈ സാഹചര്യത്തിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ,എന്താണ് പ്രതിവിധി എന്നും നാം അറിഞ്ഞിരിക്കേണ്ടതല്ലേ. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്.പനി,ചുമ,ജലദോഷം,ശ്വാസംമുട്ടൽ,ന്യുമോണിയ,വൃക്ക സ്തംഭനം,രക്ത സമ്മ൪ദ്ദത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ.

മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണയെന്ന പേര് നൽകിയിരിക്കുന്നത്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ പെട്ടെന്ന് തന്നെ ഈ വൈറസ് പട൪ന്ന്പിടിക്കുന്നു.അതുകൊണ്ട് പ്രധാനമായും ശ്രദിക്കേണ്ട കാര്യം ശുചിത്വമാണ്.വ്യക്തി ശുചിത്വം പാലിക്കുക,അതായത് ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകുക,സാമൂഹിക അകലം പാലിക്കുക.പനി,ചുമ മുതലായ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപരിശോധനയ്ക്ക് വിധേയരാവുക.പുറത്ത്പോകുമ്പോൾ നി൪ബന്ധമായും മാസ്ക് ഉപയോഗിക്കുക.ഇങ്ങനെ ഒരു പരിധിവരെ ഈ രോഗം പടരുന്നത് ഒഴിവാക്കാം രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചതുമുലം എല്ലാവരും വീട്ടിൽ സുരക്ഷിതരാണ്.വ്യകതി ശുചിത്വം,പരിസര ശുചിത്വം എന്നിവ നാം നി൪ബന്ധമായും പാലിക്കുക.നമ്മുടെ ജീവന് മാത്രം പ്രാധാന്യം നൽകാതെ മറ്റുള്ളവരുടെ ജീവ൯ നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണെന്ന് തിരിച്ചറിയുക.നമുക്ക് പ്രതിരോധിക്കാം തോൽപ്പിക്കാം കൊറോണയെന്ന മഹാമാരിയെ....

അശ്വന്ത് എ.എസ്
5 കൊട്ടക്കാനം എ.യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം