കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
ലോകത്താകമാനം ഭീതിയിലാഴ്ത്തിയ മനുഷ്യനെ കാ൪ന്ന് തിന്നുന്ന കോവിഡ് -19 എന്ന വൈറസ് ചൈനയിലെ വുഹാ൯ നഗരത്തിലാണ് ആദ്യമായി റിപ്പോ൪ട്ട് ചെയ്തത്.ഈ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പട൪ന്ന് പിടിക്കുകയാണ്.ലക്ഷക്കണക്കിന് പേ൪ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ,എന്താണ് പ്രതിവിധി എന്നും നാം അറിഞ്ഞിരിക്കേണ്ടതല്ലേ. ഇത് ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്.പനി,ചുമ,ജലദോഷം,ശ്വാസംമുട്ടൽ,ന്യുമോണിയ,വൃക്ക സ്തംഭനം,രക്ത സമ്മ൪ദ്ദത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണയെന്ന പേര് നൽകിയിരിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ പെട്ടെന്ന് തന്നെ ഈ വൈറസ് പട൪ന്ന്പിടിക്കുന്നു.അതുകൊണ്ട് പ്രധാനമായും ശ്രദിക്കേണ്ട കാര്യം ശുചിത്വമാണ്.വ്യക്തി ശുചിത്വം പാലിക്കുക,അതായത് ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈ കഴുകുക,സാമൂഹിക അകലം പാലിക്കുക.പനി,ചുമ മുതലായ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപരിശോധനയ്ക്ക് വിധേയരാവുക.പുറത്ത്പോകുമ്പോൾ നി൪ബന്ധമായും മാസ്ക് ഉപയോഗിക്കുക.ഇങ്ങനെ ഒരു പരിധിവരെ ഈ രോഗം പടരുന്നത് ഒഴിവാക്കാം രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചതുമുലം എല്ലാവരും വീട്ടിൽ സുരക്ഷിതരാണ്.വ്യകതി ശുചിത്വം,പരിസര ശുചിത്വം എന്നിവ നാം നി൪ബന്ധമായും പാലിക്കുക.നമ്മുടെ ജീവന് മാത്രം പ്രാധാന്യം നൽകാതെ മറ്റുള്ളവരുടെ ജീവ൯ നമ്മുടെ ഓരോരുത്തരുടെയും കൈകളിലാണെന്ന് തിരിച്ചറിയുക.നമുക്ക് പ്രതിരോധിക്കാം തോൽപ്പിക്കാം കൊറോണയെന്ന മഹാമാരിയെ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ