ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
      കോവിഡ് 19 ഒരു സാർസ് കൊറോണ വൈറസ് ഡിസീസ് ആണ്.  ഈ അസുഖം 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി സ്ഥിരീകരിച്ചത്.  ഇത് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഒരു രോഗമാണ്.  ചൈനയിൽ ഏകദേശം നാലായിരത്തോളം ആളുകൾ ഈ രോഗം ബാധിച്ച്‌ മരണപ്പെട്ടു.  രോഗവ്യാപനത്തിന്റെ തീവ്രത കാരണം മറ്റുരാജ്യങ്ങളിലേക്കും ഇത് പടർന്ന് പിടിക്കുന്ന സ്ഥിതി സംജാതമായി.  അമേരിക്ക, സ്പെയിൻ, ബ്രിട്ടൺ പോലുള്ള യൂറോപ്യൻ വികസിത രാജ്യങ്ങളിൽ ഇതിന്റെ ആഘാതം വളരെ വലുതായി കാണപ്പെടുന്നു.  ഈ രാജ്യങ്ങളിൽ പതിനായിരത്തോളം ആളുകൾ മരണപ്പെടുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിതരാകുകയും ചെയ്തിട്ടുണ്ട്. ദിനംപ്രതി ഇവിടങ്ങളിൽ മരണപ്പെടുന്നത് ആയിരത്തോളം ആളുകളാണ്.
        നമ്മുടെ രാജ്യമായ ഇന്ത്യയിൽ കോവിഡ് 19 രോഗവ്യാപനത്തിന്റെ തോത് താരതമ്യേന വളരെ കുറവാണ്.  മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണസംഖ്യയും വളരെ കുറവാണ്.  
   
        നമ്മുടെ കേരളം ഈ രോഗവ്യാപനം തടയുന്നതിൽ വളരെ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.  കേരളത്തിൽ ആകെ മരണപ്പെട്ടത് 2 രോഗികൾ മാത്രമാണ്.  രോഗവ്യാപനത്തിന്റെ തോതും വളരെയേറെ കുറവാണ്.  രോഗവിമുക്തി നേടുന്നവർ എണ്ണത്തിൽ വളരെ കൂടുതലുമാണ്.
           കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗബാധ തടയുന്നതിനുള്ള അവബോധമാണ്.  ഈ രോഗത്തെ പ്രതിരോധിക്കാൻ വാക്സിനേഷനോ മരുന്നുകളോ കണ്ടെത്തിയിട്ടില്ല.  അതു കൊണ്ടു തന്നെ രോഗ വ്യാപനം തടയുക എന്നത് മാത്രമാണ് പോംവഴി.  അതിനായി ജനസമ്പർക്കം ഒഴിവാക്കണം.  കൈകൾ ഇടയ്ക്കിടെ 20 സെക്കന്റ് നേരം സോപ്പുപയോഗിച്ച് കഴുകണം.  അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.   വീടിനു പുറത്തിറങ്ങുമ്പോൾ വായും മൂക്കും മറയുന്ന തരത്തിലുള്ള മുഖാവരണം അണിയുക.  തിരിച്ചെത്തിയാലുടൻ കൈകൾ  അണു നശീകരണ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.  ഇതിലൂടെ നമുക്ക് കോവിഡ് 19 നെ പ്രതിരോധിക്കാം.


നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.....