ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കളിക്കളം


ജനാലക്കപ്പുറം നോക്കിനിൽക്കെ
മിന്നി മാഞ്ഞു എന്നുള്ളിലൂടെ
കഴിഞ്ഞു പോം ദിനങ്ങൾ തൻ ഓർമ്മകൾ
ലോകയുദ്ധത്തിനെതിരെ പോരാടുവാൻ ഏറ്റവും നല്ല മാർഗ്ഗം
 വീടിൻ്റെ നാലു ചുവരുകൾ തന്നെയെന്ന്
സ്വയം പറഞ്ഞ് പഠിപ്പിച്ച്
പുറം ലോകത്തെ അകറ്റി നിർത്തി
ഈ വലയത്തിനുള്ളിൽ കഴിയുമ്പോഴും
എൻ്റെ മനസ്സ് പിടി തരാതെ ഓടി അകലുന്നു
,ആർപ്പുവിളികളും, തിമിർത്താടിയ ആ മൈതാനത്തേക്ക്
കാതോർത്തിരിപ്പൂ ഞാൻ
കൂട്ടത്തിൻ കാലൊച്ച കേൾക്കുവാൻ
ആടിത്തിമർക്കുവാൻ
 

വൈശാഖ് കൃഷണ
9A [[450141|]]
കടുത്തുരുത്തി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത