മഴയും കൊണ്ടൊരു മുകിൽ വന്നു
മുകിലുതടുക്കാൻ മല നിന്നു
മലയിൽ അങ്ങനെ മഴ വന്നു
മഴവെള്ളത്തിൽ പുഴവന്നു.
മഴയതുതിന്നാൽ ജലമില്ല
മരങ്ങൾതിങ്ങും മലയില്ല
മലയിൽ നിന്നൊരു പുഴയില്ല
മണ്ണിനു മറ്റൊരു ഗതിയില്ല.
മഴയതുപെയ്യാൻ മലവേണം
മരങ്ങൾ നട്ടുപിടിപ്പിക്കാം
മാനവരാശിക്കുയിരേകാം!