ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പരിസ്ഥിതിയെ അറിയ‍ുക

20:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) (' <br> മനുഷ്യന് ചുറ്റും കാണുന്നതും, പ്രകൃതിദത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മനുഷ്യന് ചുറ്റും കാണുന്നതും, പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുമുള്ള ജന്തുക്കളും, സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി.ഇത് ഒരു ജൈവഘടനയാണ്. ഒരു സസ്യത്തിന്റെ നിലനിൽപിനായി മറ്റ് സസ്യങ്ങളും ജീവികളും ആവശ്യമാണ്.ഇങ്ങനെ പരസ്പരം ആശയിച്ച് ജീവിക്കുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും സംഭവിക്കും.ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലാവും. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നു .ഭൂമിയുടെ നിലനിൽപിന് വരെ ഇത് ഭീഷണിയാകുന്നു.


മനുഷ്യൻ കേവലം ഒരു വിശേഷബുദ്ധിയുള്ള ജീവിയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യനും കഴിയുന്നത് .പ്രകൃതി തരുന്ന കാറ്റും, മഴയും ഉൾക്കൊള്ളാതെ മനുഷ്യന് ജീവിക്കാൻ കഴിയില്ല. എന്നാൽ ആധുനിക ശാസ്ത്രം പരിസ്ഥിതിയെ പല രീതിയിലും കടന്നാക്രമിച്ചു. അണ കെട്ടി വെള്ളം നിർത്തുകയും, വലിയ വലിയ അപാർട്ട്മെൻറുകൾ പൊക്കി പ്രകൃതിക്ക് ദുരന്തം വരുത്തുന്ന തരത്തിൽ വനം വെട്ടി നശിപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ കാരണം കൊണ്ടാണ് സുനാമി പോലുള്ള വെള്ളപ്പൊക്കവും, മലയിടിച്ചിലും ,കൊടുങ്കാറ്റും എല്ലാം മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നത്.


പരിസ്ഥിതിക്ക് പല രീതിയിലുള്ള മലിനീകരണവും ഈ ആധുനിക കാലഘട്ടത്തിൽ സംഭവിക്കുന്നു .ശബ്ദമലിനീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.


പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങൾ അനാവശ്യമായി ഭൂമിയിലേക്ക് പുറന്തള്ളുന്നതും ജൈവഘടനയിൽ മാറ്റം വരുത്തുന്നു.പ്ലാസ്റ്റിക്കിന് ജലത്തിന്റെ ഓക്സിജന്റെ അളവ് നശിപ്പിക്കാൻ സാധിക്കുന്നു. വലിയ വലിയ വ്യവസായശാലകളിൽ നിന്ന് വരുന്ന പു കയും മറ്റും അന്തരീക്ഷത്തെ മലിനമാക്കുന്നു.വനനശീകരണം ജൈവഘടനയിൽ ശക്തമായ മാറ്റം വരുത്തുന്നു. ഋതുക്കൾ ഉണ്ടാകുന്നതും പ്രകൃതി അനുഗ്രഹീതമാകുന്നതും വനങ്ങൾ ഉള്ളത് കൊണ്ടാണ്. ആയതിനാൽ വനങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.


മനുഷ്യൻ കൃഷിയുടെ അളവ് കുറച്ച് വിളവ് കൂട്ടുന്നതിനായി പല രാസവസ്തുക്കളും, കീടനാശിനികളും ഉപയോഗിക്കുന്നത് മണ്ണിനും, വെള്ളത്തിനും ഹാനികരമാണ്. പരിസ്ഥിതിക്ക് ഏൽക്കുന്ന വമ്പിച്ച ദോഷമാണിത്. ജൈവവളങ്ങൾ കൂടുതലുപയോഗിച്ച് കൊണ്ട് മാത്രമേ ഇതിനൊരു പരിഹാരം കാണാൻ കഴിയുകയുlള്ളൂ. അങ്ങനെ നമ്മുടെ നാടിനേയും പരിസ്ഥിതിയേയും നാം സംരക്ഷിക്കണം.


തയ്യാറാക്കിയത് - ഷഹറോസ്.വി (3എ)