ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/ഇനിയില്ല... പാപമേശാത്ത ഒരു തുള്ളി പാര്

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയില്ല... പാപമേശാത്ത ഒരു തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനിയില്ല... പാപമേശാത്ത ഒരു തുള്ളി പാര്

ഓ !..മനുഷ്യ നിഷ്ക്രൂരമാം നിന്റെ നയനങ്ങലൊന്നു നീ പാതിയെങ്കിലും തുറന്നുവെങ്കിൽ..... ഈ വാതിൽപ്പടികൾക്കുമേൽ വിണ്ടിടുന്ന പാപക്കറകൾ കഴുകുമിനിയെങ്കിലും നീ....
 
 കടലാഴങ്ങളെ പോലും താണ്ടുവാൻ മനുജരിൽകൂടി കൊണ്ടിടുന്ന ക്രൂരതയ്ക്കേകുമെന്നതോ മറ്റൊരു വാസ്തവമായ് ഹരിതം നിറക്കേണ്ട ഈ ഭൂമിയിന്ന് നാം ഹാനികരം ചെയ്തിടുന്നു...

 അന്നമ്മയായ് നന്മയായ് മാറുന്ന ഭൂവിനെയോ അശ്രീകരമതായ് തീർത്തിടുന്നു?!!..ചേതനയറ്റ ശരീരവും ഉരുകുന്ന മനസുമായ് പിടയുകയാണ് ഇന്നെന്നമ്മ


അഴകിന്റെ നെറുകയിൽ ആഴി പോൽ കുത്തിപ്പിളർന്നു കീറുന്നിതാ ഒരേകാന്ത രോദനം പൊട്ടിപ്പുറപ്പെടുവിച്ചിടാൻ നീരുറവ എവിടെ അരുമകളെ...

 കരുണ വറ്റാത്ത കാട്ടാറെവിടെ? !അമ്മേ ദേവിയെ നിന്നെ...
ഹാ...ഭൂമിദേവിയല്ലിന്ന് പ്രധാനം.. !

പണവും പെരുപ്പവുമാണ് മനുഷ്യപുത്രനു സുഖപ്രാപ്യാം
വേണ്ടുവോളം വാരി വിതച്ചിടുന്നു...

കൊയ്തിടുന്നിതാ പാപമേശിയാസ്ഥികൾ
തികയില്ല.. അതോ തികയാത്തതോ...എന്ന് തിരയുന്ന മർത്യർ തൻ
ചെയ്തികൾ എത്ര ദുഷ്കരം!!
 


ശരണ്യ രാജ്
11 A ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത