ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയെ തിരിച്ചറിഞ്ഞ അപ്പു
പ്രകൃതിയെ തിരിച്ചറിഞ്ഞ അപ്പു
ഒരിക്കൽ അപ്പു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.അപ്പുവിന്റെ വീടിന് പുറകിൽ ഒരു വലിയ തോട്ടം ഉണ്ടായിരുന്നു. അവിടെ ഒരുപാട് ചെടികളും പൂക്കളും ഒപ്പം ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. അപ്പുവിന്റെ കുട്ടിക്കാലത്ത് അവൻ മിക്കവാറും കിട്ടുന്ന സമയങ്ങളിൽ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്ന കളികുമായിരുന്നു. വിശക്കുമ്പോൾ അവൻ ആ മരത്തിൽ നിന്ന് സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരം ഒരുപാട് പ്രായം ചെന്നു.അപ്പു വളർന്നു വലുതായപ്പോൾ ആപ്പിൾ മരത്തിൽ ആപ്പിളുകൾ കായിക്കുന്നത് നിന്നുപോയി ... അപ്പുവിന് വളരെ സങ്കടമായി. അവൻ ആ മരത്തെ മുറിക്കാൻ തീരുമാനിച്ചു.ആ മരം മുറിച് അവന്റെ വീട്ടിൽ ഒരു വലിയ മുറി കൂടി ഉണ്ടാക്കാം എന്നതായിരുന്നു അവന്റെ പദ്ധതി. ആ മരം അവനു ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു. പക്ഷെ അതൊന്നും ഓർക്കാതെ അവൻ ആ മരം മുറിക്കാൻ തീരുമാനിച്ചു. ഒരുപാട് ജീവികൾ താമസിക്കുന്ന ഒരിടമാണ് ആ മരം.പക്ഷികൾ , പ്രാണികൾ എന്നിവ ഒക്കെ. അവർ ആ മരത്തിന്റെ അടുത്തു വന്ന് കുറച്ച നേരം വിഷമിച്ചിരുന്നു. എന്നിട്ട് അവയെല്ലാം കൂടെ അപ്പുവിന്റെ ചുറ്റും വന്ന് പറഞ്ഞു "ഈ മരം മുറിക്കരുത്.കുട്ടിക്കാലത്ത് ഞങ്ങളുടെ ഒക്കെ കൂടെ ഒരുപാട് കളിച്ചതാണ് നീ....ഈ മരം ഞങ്ങളുടെ വീടാണ്. നീ മരം മുറിച്ചാൽ ഞങ്ങൾക്ക് മറ്റൊരു സ്ഥലം ഇല്ലാതാകും ... അപ്പു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു. അപ്പു കുറച്ച തേൻ എടുത്ത് രുചിച്ചു നോക്കി അത് അവനെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.ആ സ്വാദ് അവന്റെ മനസ്സിന് വളരെയധികം സന്തോഷം നൽകി. അപ്പോൾ ആപ്പിൽ മരവും സ്വാദിഷ്ടമായ പഴങ്ങൾ അവനു നൽകി. എല്ലാ ജീവികൾക്കും എന്ത് വില കൊടുത്തും ആ മരം രക്ഷിക്കണം എന്നായി. നിനക്ക് എന്നും തേൻ താരം എന്ന് തേനീച്ചകൾ പറഞ്ഞു. പെട്ടെന്ന് അണ്ണാൻ നിനക്കെന്നും ധാന്യങ്ങൾ തരാം എന്ന് പറഞ്ഞു.പക്ഷികൾ അവന് എന്നും പാട്ടുകൾ പാടി കൊടുക്കാം എന്ന് പറഞ്ഞു ... ഇതൊക്കെ കേട്ടപ്പോൾ അപ്പുവിന് തന്റെ തെറ്റ് മനസ്സിലായി. ഒരുപാട് നല്ല കിളികളുടെയും ജീവജാലങ്ങളുടെയും താമസ സ്ഥലമാണ് എന്ന് മനസ്സിലായി. അപ്പു പറഞ്ഞു : പേടിക്കണ്ട ഞാൻ ഈ മരം മുറിക്കുന്നില്ല. എനിക്ക് എന്റെ തെറ്റ് ബോധ്യമായി. നിങ്ങൾക്ക് എല്ലാവര്ക്കും ഈ മരത്തിൽ സന്തോഷമായി താമസിക്കാം. ഇത് കേട്ടപ്പോൾ എല്ലാവര്ക്കും സന്തോഷമായി.എല്ലാവരും അപ്പുവിന് നന്ദി പറഞ്ഞു.അപ്പു ഇടക്കിടക്ക് അവർക്ക് ഭക്ഷണവും നൽകുമായിരുന്നു. പ്രകൃതിയിൽ ഉള്ളവയെല്ലാം പ്രയോജനം ഉള്ളവയാണ് അവയെ നശിപ്പിക്കുന്നതിനെ കുറിച്ച ചിന്തിക്കരുത് എന്ന് അന്നതോടെ അപ്പുവിന് മനസ്സിലായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ