ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ
പകർച്ചവ്യാധികൾ
2020-ൽ നാം നേരിടേണ്ടി വന്ന ഒരു മഹാമാരി ആണ് കൊറോണ എന്നാ വൈറസ് വിതച്ച കോവിഡ് - 19 എന്നാ മഹാവ്യാധി. ചൈന എന്നാ രാജ്യത്തെ "വുഹാൻ" എന്നാ സ്ഥലത്തു നിന്നും പുറപ്പെട്ട വൈറസ് ആണ് ഇത്. ഇത് ഇപ്പോൾ ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ രോഗമായി മാറിക്കഴിഞ്ഞു. വുഹാൻ അവിടുത്തെ ജനങ്ങളുടെ ജീവിതശൈലികളിലുള്ള വിചിത്രമായ രീതികൾ ആണ് ഈ വൈറസിനുള്ള കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. പ്രധാനമായും ഭക്ഷണരീതികളും മറ്റും. എത്ര എത്ര ജനങ്ങൾ, ലക്ഷക്കണക്കിന് ജീവനുകൾ ആണ് ചൈന ഉൾപ്പടെ പല രാജ്യങ്ങളിലും പൊലിഞ്ഞു തീർന്നത്. എത്ര എത്ര സങ്കടങ്ങൾ നമ്മൾ കാണേണ്ടി വരുന്നു. ആരോഗ്യകാര്യങ്ങളിൽ മുൻകരുതലും ശ്രദ്ധയും ഉണ്ടാകാത്ത കാരണത്താലാണ് നമ്മുക്ക് നന്മുടെ ഉറ്റവരെയും ഉടയവരെയും എല്ലാം നഷ്ടപ്പെടുന്ന വക്കിൽ എത്തിച്ചേർന്നിരിക്കുന്നത്. വൃത്തിയുള്ള ഒരു സമൂഹം ഉടലെടുത്താൽ മാത്രമേ നമ്മുടെ രാജ്യത്തുള്ള ജനസംഖ്യയെ നില നിർത്താൻ സാധിക്കുകയുള്ളു. പരിസരം വൃത്തിയായി സൂക്ഷിക്കുക. പുറത്തിറങ്ങുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക. രോഗബാധിതരിൽ നിന്ന് ഏകദേശം 1 മീറ്റർ അകലം എങ്കിലും പാലിക്കുക. എന്നാൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കുള്ളു.. നന്ദി..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം