19:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജയം... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നൊമ്പരത്തിന്റെ നെടുവീർപ്പു പേറുന്ന
ഹൃദയങ്ങളായിരം മുന്നിൽ...
ഒരു രോഗം സൃഷ്‌ടിച്ച തീ മണൽക്കാടിതിൽ
അലയുവോരായിരം മുന്നിൽ..
കനിവൂറും കണ്ണുമായ് ആരോഗ്യ പ്രവർത്തകർ
മാലാഖമാരായി നഴ്സ്മാർ, ഡോക്ടർമാർ..
നമുക്കു ചെയ്യാൻ ഇത്ര മാത്രം..
വീട്ടിലിരിക്കൂ.. ലോകത്തെ രക്ഷിക്കൂ...
വ്യക്തി ശുചിത്വം പാലിക്കൂ...
ആരോഗ്യം പരിപാലിക്കൂ...
നന്മ മനസ്സിൽ സൂക്ഷിക്കൂ...
പരിസ്ഥിതിയെ സ്നേഹിക്കൂ..
നാട്ടു ഭക്ഷണം ശീലമാക്കൂ..
നന്മയുള്ള ലോകമേ..
കാത്തിരുന്നു കാണുക..
കരളഴിഞ്ഞു വീണിടല്ലേ..
കരളുറച്ചു മുന്നേറൂ..
ഒത്തൊരുമിച്ചു മുന്നേറാം..
പ്രധിരോധത്തിൻ മറ തീർക്കാം...
കൈകൾ വൃത്തിയാക്കുവിൻ..
മാസ്ക്കുകൾ ധരിക്കുവിൻ...
ജയിക്കുവാൻ ഇറങ്ങുവിൻ...
കരച്ചിലല്ല പ്രതിവിധി...
കരുതലാണ് അറിയുക...
ആത്മ വിശ്വാസത്തിൻ..
കരവാളെടുക്കുക..
തകരില്ല നമ്മൾ തളരില്ല നമ്മൾ...
കാലഭേദങ്ങളിൽ കരിയില്ല
നമ്മൾ തൻ സ്വപ്‌നങ്ങൾ..
ഫീനിക്സിനെ പോലെ പറന്നുയരാം..
നാളെകളിൽ തീർത്തിടാം
പുത്തനാം ലോകം...