19:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvhsskonni(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരണം തോൽപ്പിച്ച് ബാല്യം | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണമേ നീ ചീന്തിയെറിഞ്ഞ എൻ-
ബാല്യം, ഓർമ്മതൻ കോണിൽ
ഞാൻ ഒളിപ്പിച്ച തീരാനോവിന്റെ
ചിപ്പിയായി മാറവെ
കനലിന്റെ കദനകഥ സർഗ്ഗ ശക്തിയാൽ-
രൂപാന്തരപ്പെടുന്നുവോ
ചോർന്നുപോയ എൻ മനമാകുന്ന- ജീവിതം, ശ്യാമം മൂടവേ
ചുട്ടുപൊള്ളുന്ന നോവിന്റെ തീവ്രത
ക്ഷോണിയിൽ ധാരയായ് പതിക്കവേ
നിർവികാരമായി എൻ മാനസം നീ-
തെളിച്ചവഴിയിലൂടെ പായവേ
മാറിനിന്ന് നോക്കിയ എൻ നൊമ്പര-
സീമ ഞാൻ അറിയാതെ എന്നിൽ
അഴലിന്റെ കഴൽ തീർക്കുമ്പോൾ
ചേഷ്ടകൾ എല്ലാം വൃത മാകുമ്പോൾ
മങ്ങിയ ഓർമ്മയിൽ കണ്ടു ഞാൻ താതാ-
നിൻ ശരീരം അഗ്നിയിൽ ദഹനമാകുന്നത്.
നിൻ ശരീരം അഗ്നി കാർന്നെടുത്തപോൾ
എൻ ശരീരമാകുന്ന മാംസ്യം ദഹനമായിമാറി.
ശ്രീപതി. പി
IX F [[|റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി]] കോന്നി ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത