റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/മരണം തോൽപ്പിച്ച് ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
മരണം തോൽപ്പിച്ച് ബാല്യം


 മരണമേ നീ ചീന്തിയെറിഞ്ഞ എൻ-
 ബാല്യം, ഓർമ്മതൻ കോണിൽ
 ഞാൻ ഒളിപ്പിച്ച തീരാനോവിന്റെ
 ചിപ്പിയായി മാറവെ
 കനലിന്റെ കദനകഥ സർഗ്ഗ ശക്തിയാൽ-
 രൂപാന്തരപ്പെടുന്നുവോ
 ചോർന്നുപോയ എൻ മനമാകുന്ന- ജീവിതം, ശ്യാമം മൂടവേ
 ചുട്ടുപൊള്ളുന്ന നോവിന്റെ തീവ്രത
 ക്ഷോണിയിൽ ധാരയായ് പതിക്കവേ
 നിർവികാരമായി എൻ മാനസം നീ-
 തെളിച്ചവഴിയിലൂടെ പായവേ
 മാറിനിന്ന് നോക്കിയ എൻ നൊമ്പര-
 സീമ ഞാൻ അറിയാതെ എന്നിൽ
 അഴലിന്റെ കഴൽ തീർക്കുമ്പോൾ
 ചേഷ്ടകൾ എല്ലാം വൃത മാകുമ്പോൾ
 മങ്ങിയ ഓർമ്മയിൽ കണ്ടു ഞാൻ താതാ-
 നിൻ ശരീരം അഗ്നിയിൽ ദഹനമാകുന്നത്.
 നിൻ ശരീരം അഗ്നി കാർന്നെടുത്തപോൾ
 എൻ ശരീരമാകുന്ന മാംസ്യം ദഹനമായിമാറി.

ശ്രീപതി. പി
9 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത