എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഗ്രാമ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമ പാട്ട്

ഇവിടെയൊരു നാടുണ്ടായിരുന്നെനിക്ക്
വയലുകളും കുന്നുകളും അതിനരികിലൊരു പുഴയും
ഇന്ന് എങ്ങുപോയി ആ വസന്ത നാളുകൾ?
ഇന്ന് എങ്ങുപോയി എൻ നാട് ?
വയൽഎങ്ങുപോയി .......
വിതയില്ല കൊയ്ത്തില്ല തരിശു പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ......
പുഴയെങ്ങുപോയി ......?
തെളിനീരിൽ ആറാടും ചെറുമീനും തവളകളും
എങ്ങുപോയി ..... ഇന്ന് എങ്ങുപോയി ......?
എവിടേക്കു പോയി ?
ഒരു കാലം വരും , പുഴകളും വയലും കുന്നുമായി
പാൽ മുത്തുപോൽ എത്ര ശോഭിതം !
ഒരു തൈ നടാം, നമുക്കു പുതു നാടിനായി
ഒരു തൈ നടാം
കുഞ്ഞു കിളികൾക്കായി

 

അനുശ്രീ
8 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത