എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലത്ത്       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലത്ത്      

 "ആഹാ ഇന്ന് നീ നേരത്തെ ഉണർന്നു വല്ലോ എന്തു പറ്റി?," അമ്മേ ഇന്ന് സ്കൂൾ തുറക്കുകയല്ലേ, അതു കൊണ്ടാണ് ഞാൻ നേരത്തെ ഉണർന്നത്." അവൻ സ്കൂളിലേക്ക് നടന്നു നീങ്ങി.അവിടെയെത്തിയപ്പോൾ അവന് എന്തെന്നില്ലാത്ത ഒരു സന്തോഷമുണ്ടായി. ഇങ്ങനെ ഒരു ദിവസം ജനി ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. മനൂ.... ആ വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്. "ആഹാ! ഇതാര് മഞ്ജുവോ? എത്ര കാലമായി നിന്നെ കണ്ടിട്ട്! എങ്ങനെയുണ്ടായിരുന്നു അവധിക്കാലം? എന്തു പറയാനാ മനൂ? ഈ കൊറോണക്കാലം നമ്മളെയെല്ലാം വളരെയധികം പഠിപ്പിച്ചു ."പണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ എല്ലാവരിൽ നിന്നും മാറി നിന്ന് കൈ കഴുകാതിരുന്നതൊക്കെ നിനക്ക് ഓർമ്മയില്ലേ ". നമ്മൾ ലളിത ജീവിതത്തിലേക്ക് തിരികെ പോയാൽ വളരെ നന്നാകും. ലോകം മുഴുവൻ അപ്രതീക്ഷിതമായി വ്യാപിച്ച ഈ വൈറസിലൂടെ പ്രകൃതി നമ്മെ വളരെയധികം ചിന്തിപ്പിച്ചു." "അതെ മഞ്ജു ഒരിക്കലും നമുക്കീ വെറസിനെ നശിപ്പിക്കാനാകില്ലെങ്കിലും നമുക്കിതിനെ തരണം ചെയ്യാനാകും. നാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം. നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഇനിയെങ്കിലും ജീവിക്കാനായി ഒരു പുതിയ സാധാരണത്വം സൃഷ്ടിക്കണം . കൈകൾ കഴുകണം, മാസ്ക് ധരിക്കണം , സാമൂഹ്യ അകലം പാലിക്കണം. നമുക്ക് പ്രതിരോധിക്കാം break the chain.
 

പാ൪വതി എസ്
6c എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂ൪ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത