ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ഗ്രാമം
ഗ്രാമം
ഒരിടത്തു് കളകളം പാടി വെള്ളിയരഞ്ഞാണ് പോലെ ഒഴുകുന്ന പുഴയും പച്ചവിരിച്ചതുപോലുള്ള പാടങ്ങളും മരങ്ങൾ ഇടതൂർന്ന് മൃഗങ്ങൾ വിഹരിക്കുന്ന കാടും അതിനോട് ചേർന്നു കൊച്ചുവീടുകളും ഉള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. ഗ്രാമവാസികൽ എല്ലാരും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഗ്രാമത്തിനോട് ചേർന്നു ഒരു ഫാക്ടറി പ്രവർത്തനം ആരംഭിക്കുകയും മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുകയും ചെയ്തു. അവിടുന്നുള്ള കറുത്ത പുക പതിയെ അന്തരീക്ഷത്തെ മലിനമാക്കുവാനും തുടങ്ങി .ഗ്രാമവാസികളും പക്ഷിമൃഗാദികളും അസ്വസ്ഥരായി . നാളുകൾ കുറെ കഴിഞ്ഞു പക്ഷികളും മൃഗങ്ങളും ഒക്കെ ചത്തൊടുങ്ങുവാൻ തുടങ്ങി. ആളുകൾ പലരും അസുഖങ്ങളുടെ പിടിയിലായി . എല്ലാരും ഗ്രാമത്തലവനോട് വിവരം പറയാൻ തീരുമാനിച്ചു. ഗ്രാമത്തലവന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ ഫാക്ടറി ഉടമകളെ കണ്ടു സങ്കടം പറയുകയും ഫാക്ടറി പ്രവർത്തനം നിർത്തിക്കുകയും ചെയ്തു. അവർ ജനവാസ മേഖല വിട്ടു മാലിന്യം ശരിയായി സംസ്ക്കരിച്ചു കൊണ്ട് ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചു . മാലിന്യമുക്തമായ ഗ്രാമം പതിയേ സൗന്ദര്യം വീണ്ടെടുത്തു . ജനങ്ങൾ പഴയതു പൊലെ പ്രകൃതിയെ വേദനിപ്പിക്കാതെ ജീവിതം സന്തോഷത്തോടെ മുന്നോട്ടുനീക്കി. കാടും പുതുജീവൻ വെച്ച് പച്ചപ്പും സമ്പത്തും തിരിച്ചുപിടിച്ചു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ