ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ കർത്തവ്യം

Schoolwiki സംരംഭത്തിൽ നിന്ന്
കർത്തവ്യം

 ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്. സഹോദര ഗ്രഹങ്ങളിൽ ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി . ഇതൊരു ജൈവ ഘടനയാണ്. പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒറ്റപ്പെട്ട് ഒന്നിനും തുടരാനാവില്ല . ഇങ്ങനെ പരസ്പരം ആശ്രയത്തിലൂടെയാണ് നിലനില്പും ഉണ്ടാകുന്നത് .ഭൗതിക പരിസ്ഥിതിമാറ്റങ്ങൾക്കനുസരിച്ചു. ജൈവപരിസ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നു. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറായി എന്ന് നാം പറയുന്നത്.

മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് അങ്ങനെയുള്ള മനുഷ്യൻ തന്നെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും അങ്ങനെ പരിസ്ഥിതിക്ക് മാറ്റം വരുത്തുകയും വെള്ളപ്പൊക്കം, കൊടുങ്കാറ്റ് ,സുനാമികൾ,  മലയിടിച്ചിൽ പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു. അവിടെ പ്രകൃതി മനുഷ്യനെ  നിഷ്കരുണം കീഴടക്കുന്നു. പരിസ്ഥിതി ക്കു  ഹാനികരമായ വിധത്തിൽ പല തരത്തിലുള്ള പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം ,ജലമലിനീകരണം ഇവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമായി  വരുന്നു. പ്രകൃതി മലിനീകരണത്തിലെ ഒരു പ്രധാന വില്ലനാണ് പ്ലാസ്റ്റിക്. കൃഷിയുടെ അളവു കുറച്ച് വിളവ്  കൂട്ടാൻ മനുഷ്യൻ രാസവളങ്ങളും  ധാരാളം കീടനാശിനികളും ഇന്നുപയോഗിക്കുന്നു.  ഇത്  മണ്ണിന്റെയും  ജലത്തിന്റെയും പാരസ്പര്യത്തെ തകർക്കുകയും മണ്ണിലെ നൈട്രജൻ ഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്തു . 

പരിസ്ഥിതിനാശം ഒരു വൻ വിപത്താണ് .ജലദൗർലഭ്യം വനനശീകരണം കുന്നുകളുടെ നാശം,നഷ്ടമാകുന്ന നദികൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് വളരെയധികം വിപത്താണ്. മനുഷ്യൻറെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിൽ ഉണ്ട് ,എന്നാൽ അത്യാർത്തിക്കുള്ളതല്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന്മനുഷ്യനീ വാക്യത്തിന്റെ അന്തസ്സാരം മറന്നിരിക്കുകയാണ്. വികസനത്തിത്തിന്റെ പേരും പറഞ്ഞ് അവൻ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേക്കാണ് വഴിവെക്കുന്നത്. മനുഷ്യൻ പ്രകൃതിയോടു കാട്ടുന്ന ക്രൂരത കാരണം ആയിരിക്കാം പ്രളയത്തിന്റെ രൂപത്തിലോ കൊറോണ പോലുള്ള വൈറസുകളുടെ രൂപത്തിലാണ് മനുഷ്യർ തിരിച്ചടിനൽകുന്നത് . ആധുനികലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ഒരു ജീവിത പ്രതിസന്ധിയാണ് ജലദൗർലഭ്യം ലോകം മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് ഇപ്പോൾ. ജലസ്രോതസ്സുകൾ ആയ വയലുകളും തോടുകളും അതിവേഗം നഷ്ടപ്പെടുന്നത് ഈ അവസ്ഥയുടെ ആക്കംകൂട്ടുന്നു. ജലസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ നശിക്കുന്നതിനനുസരിച്ചു പകരം സംവിധാനങ്ങളൊന്നും ഒരുക്കപ്പെടുന്നുമില്ല . ഇങ്ങനെ പോയാൽ "വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രേ" എന്ന അവസ്ഥയിൽ എത്താൻ അധികം സമയം വേണ്ടിവരില്ല .