സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ഒരു വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്*ഒരു വേനൽമഴ* | color=4 }} <center> <poem> ലോകമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തലക്കെട്ട്*ഒരു വേനൽമഴ*


ലോകമെങ്ങും അലതല്ലുന്നു ഉഷ്ണം,
സൂര്യനോ കോപത്താൽ കത്തിജ്വലിക്കുന്നു.
ആ ജ്വാലയിൽ എരിയുന്നു മനുഷ്യനും,
പക്ഷിയും കാടും മേടും സർവവും.
അപ്പോഴതാ വാനം കരിമ്പുലിയായിമാറി,
ആ കോപസുര്യനെ വിഴുങ്ങുന്നു.
മാരുതനോ ശക്തനായി വീശി,
പറയുന്നു കുളിർമയുടെ ദേവത വരവായ്.
ആകാശം സപ്തവർണ്ണങ്ങളാൽ തീർത്ത,
പൊൻമാല അവൾക്കായി കോർത്തു.
ഇടിയും മിന്നലും അവൾക്കായി ഒരുക്കുന്നു,
മൃദുലമാം സുന്ദര സംഗീത സാഗരം.
വരവായ് വരവായ് കുളിർമ വരവായ്,
പൊട്ടിച്ചിതറിയ പവിഴ കല്ലുപോൽ,
എരിയുന്ന മാനവർക്കാ ശ്വാസമായ്,
പുകയുന്ന ഭൂമിക്കു കുളിർ മയായി.
എന്നുമീ സൗഭാഗ്യം ഉണ്ടാകട്ടെ,
വേനലിൽ എരിയുന്ന ഭൂമിയ്ക്കായ്,
ഈശ്വരൻ തീർത്ത ഈ വരദാനം,
വേനൽമഴ എന്നാ പുണ്യദാനം.

                              
 

കീർത്തന
8 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത